2018-07-02 13:36:00

പാപ്പാ പാവപ്പെട്ടവരുമൊത്ത് അത്താഴവിരുന്നില്‍


വത്തിക്കാനില്‍ പാര്‍പ്പിടരഹിതര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും മുന്‍ തടവുകാര്‍ക്കുമായി ഒരുക്കപ്പെട്ട അത്താഴവിരുന്നില്‍ ഫ്രാന്‍സീസ് പാപ്പായും അപ്രതീക്ഷിതമായി പങ്കുചേര്‍ന്നു.

ശനിയാഴ്ച (30/06/18) രാത്രിയായിരുന്നു ഈ സംഭവം.

പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ ചുമതല വഹിക്കുന്ന നവകര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സക്കി അന്നു താന്‍ കര്‍ദ്ദിനാള്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതിനോടനബന്ധിച്ചാണ് 280 ഓളം പാവപ്പെട്ടവര്‍ക്കായി ഈ അത്താഴവിരുന്ന്  ഒരുക്കിയത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ വിരുന്നുശാലയിലെത്തിയ പാപ്പാ ഒഴിഞ്ഞുകിടന്നിരുന്ന ഒരു കസേരയില്‍ ആസനസ്ഥനാകുകയും അവരുമൊത്തു ഭക്ഷണം കഴിച്ച് രണ്ടുമണിക്കൂറോളം അവിടെ ചിലവഴിക്കുകയും ചെയ്തു.

അവരുടെ ചരിത്രം, പ്രത്യേകിച്ച് അവരുടെ കദനകഥകള്‍ ശ്രവിക്കാനും പാപ്പാ ആ അവസരം വിനിയോഗിച്ചു.

 








All the contents on this site are copyrighted ©.