2018-06-29 10:02:00

കുടിയേറ്റം കാലത്തിന്‍റെ കാലൊച്ചയോ? ദുരന്തമോ?


ജനീവ യുഎന്‍ മനുഷ്യാവകാശ കേന്ദ്രത്തിലെ (UNHRC) ചര്‍ച്ചകള്‍.

കുടിയേറ്റം കാലത്തിന്‍റെ കാലൊച്ചയോ, കാലത്തിന്‍റെ ദുരന്തമോ? എന്ന ചോദ്യം ഉന്നയിച്ചത്
സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ നഗരത്തിലലുള്ള  യുഎന്‍ മനുഷ്യാവകാശ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിചാണ് ഈ ചോദ്യം ഉന്നയിച്ചത്.

ഇന്നിന്‍റെ കുടിയേറ്റ പ്രതിഭാസം കാലത്തിന്‍റെ കാലൊച്ചയാണ്. കുടിയേറ്റപ്രക്രിയ എപ്രകാരമോ എന്തു കാരണത്താലോ ആവട്ടെ അവിടെല്ലാം അപകടസന്ധിയില്‍പ്പെടുന്നത് മനുഷ്യജീവിതങ്ങളാണ് എന്ന ഒറ്റക്കാരണത്താല്‍ത്തന്നെ അവരെ സഹോദരങ്ങളായി കാണുകയും, അവര്‍ക്ക് വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ രാഷ്ട്രങ്ങള്‍ നല്കേണ്ടതാണെന്ന്,
ജൂണ്‍ 25-Ɔ‍ο തിയതി സംഗമിച്ച മനുഷ്യാവകാശ കമ്മിഷന്‍റെ 38-Ɔമത് സമ്മേളനത്തോട് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ആവശ്യപ്പെട്ടു.

കുടിയേറ്റക്കാരുടെ നിസ്സഹായതയെ തളര്‍ത്തുന്നത് ഇന്നത്തെ സമൂഹത്തിന്‍റെ സുഖലോലുപതയുടെയും നിശ്ശബ്ദമായ നിസംഗതയുടെയും സങ്കീര്‍ണ്ണതയാണെന്ന് പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് പ്രസ്താവിച്ചു.

കുടിയേറ്റക്കാരുടെ മരണവും അവരുടെ വേദനകളും അടിമത്വവും നമ്മുടെ സഹോദരീസഹോദരന്മാരുടെ മരണവും വേദനയും അടിമത്വവുമാണെന്നു കാണാത്തിടത്തോളം കാലം, കുടിയേറ്റം കാലത്തിന്‍റെ ദുരന്തമായി നിലകൊള്ളും, അല്ലെങ്കില്‍ അങ്ങനെ തോന്നിയേക്കാം. മറിച്ച്, സാഹോദര്യത്തോടും മനുഷ്യത്വത്തോടുംകൂടെ കാണാനായാല്‍ അത് കാലത്തിന്‍റെ അനിവാര്യമായ മാനവിക മുന്നേറ്റവും വിശ്വസാഹോദര്യത്തിന്‍റെ ചരിത്രത്തിലെ ചുവടുവയ്പുമായി അംഗീകരിക്കാനാവുമെന്ന് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് പ്രബന്ധത്തില്‍ അഭിപ്രായപ്പെട്ടു.
All the contents on this site are copyrighted ©.