2018-06-29 13:48:00

പാറ്റ്ന അതിരൂപതയ്ക്ക് പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ച്ബിഷപ്പ്


ബീഹാറിലെ പാറ്റ്ന അതിരൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള ആര്‍ച്ചുബിഷപ്പായി ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയെ ഫ്രാന്‍സീസ് പാപ്പാ വെള്ളിയാഴ്ച (29/06/18) നാമനിര്‍ദ്ദേശം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ സ്വദേശിയാണ് അദ്ദേഹം.

ബീഹാര്‍ സംസ്ഥാനത്തിലെ തന്നെ ബുക്സാര്‍ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചു വരവെയാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

72 വയസ്സു പ്രായമുള്ള ആര്‍ച്ചുബിഷപ്പ് വില്ല്യം ഡി സൂസയാണ് പാറ്റ്ന അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ചുബിഷപ്പ്.

1953 ജൂലൈ 14 നാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയുടെ ജനനം. 1984 മെയ് 14 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2009 ഏപ്രില്‍ 3 ന് ബുക്സാര്‍ രൂപതയുടെ മെത്രാനായി നാമനിര്‍ദ്ദേശംചെയ്യപ്പെടുകയും 2009 ജൂണ്‍ 21 ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
All the contents on this site are copyrighted ©.