2018-06-27 20:44:00

പാപ്പാ ഫ്രാ‍ന്‍സിസ് നവകര്‍ദ്ദിനാളന്മാരെ വാഴിച്ചു


ജൂണ്‍ 28 വ്യാഴം, വത്തിക്കാന്‍

ജൂണ്‍ 28-Ɔο തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക്
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തിലാണ് (Consistory) ആഗോളസഭയിലെ – നിയുക്ത കര്‍ദ്ദിനാളന്മാരെ പാപ്പാ ഫ്രാന്‍സിസ് വാഴിച്ചത്. മെയ് 20-Ɔο തിയതി, പെന്തക്കോസ്ത മഹോത്സവനാളില്‍ വത്തിക്കിനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് സഭയിലെ പുതിയ കര്‍ദ്ദിനാളന്മാരുടെ പേരുകള്‍ പാപ്പാ പ്രഖ്യാപിച്ചത്. പാപ്പാ സ്ഥാനിക ചിഹ്നങ്ങളായ തൊപ്പിയും മോതരവും അണിയിച്ചാണ് 14 നവകര്‍ദ്ദിനാളന്മാരെ വാഴിച്ചത്. ഒപ്പം അവര്‍ക്കുള്ള സ്ഥാനിക ഭദ്രാസന ദേവാലയെ ഏതെന്നു വെളിപ്പുത്തുന്ന തിട്ടൂരവും ഓരോരുത്തരെയും പാപ്പാ ഏല്പിച്ചു.

1. ബാബിലോണിലെ കത്തോലിക്ക-കല്‍ദായ സഭയുടെ പരമാദ്ധ്യക്ഷന്‍, പാത്രിയര്‍ക്കിസ് ലൂയി റാഫേല്‍ സാഖോ പ്രഥമന്‍,
2. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, ആര്‍ച്ചുബിഷപ്പ് ലൂയി ലദാരിയ ഫെറര്‍.
3. റോമാ രൂപതയുടെ വികാരി ജനറല്‍, ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ദി ദൊനാത്തിസ്.
4. വത്താക്കാന്‍ സ്റ്റേറ്ര് സെക്രട്ടേറിയേറ്റിന്‍റെ പൊതുവായ കാര്യങ്ങളുടെ പകരക്കാരനും,
ഇപ്പോള്‍ മാള്‍ട്ടയുടെ സമുന്ന മിലട്ടറി സഖ്യത്തിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ ബിഷപ്പ് ജൊവാന്നി ആഞ്ചെലോ ബെച്യൂ.
5. പാപ്പായുടെ ഉപവി പ്രര്‍ത്തനങ്ങള്‍ക്കുള്ള കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വംവഹിക്കുന്ന ആര്‍ച്ചുബിഷപ്പ് കോണ്‍റാഡ് ക്രജേസ്കി.
6. പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കൂട്സ്.
7. പോര്‍ച്ചുഗലിലെ ലേരിയ-ഫാത്തിമ രൂപതയുടെ മെത്രാന്‍, അന്തോണിയോ ദോസ് സാന്‍റോസ് മാര്‍ത്തോ.
8. പെറുവിലെ ഹുവാന്‍സായോ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് പെദ്രോ റിക്കാര്‍ദോ ബരേത്തോ, എസ്.ജെ.
9.  മഡഗാസ്ക്കറിലെ തൊമസീനായിലെ മെത്രാപ്പോലീത്ത, ദേസിദേരെ സറഹസാനാ.
10.  ഇറ്റലിയിലെ അക്വീല അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് പെത്രോച്ചി.
11.  ജപ്പാനിലെ ഒസാക്കാ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് തോമസ് അക്വീനസ് മാന്യോ.

കൂടാതെ...
12. മെക്സിക്കോയിലെ സലാപാ അതിരുപതയുടെ മുന്‍മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് സേര്‍ജോ ഒബേസോ റിവേര,
13. ബൊളിവിയയിലെ കൊറക്കോറോയുടെ മുന്‍മെത്രാന്‍, ബിഷപ്പ് തൊറിബിയോ തിക്കോണാ പോര്‍കോ.
14. റോമിലെ ക്ലരീഷ്യന്‍ സഭാംഗമായ വൈദികന്‍, ഇറ്റലിക്കാരന്‍ ബോകോസ് മെരീനോ
 എന്നിവരെയും അവരുടെ സവിശേഷ സഭാസേവനങ്ങള്‍ പരിഗണിച്ച് പാപ്പാ ഫ്രാന്‍സിസ് വാഴിക്കുകയും കര്‍ദ്ദിനാള്‍     സംഘത്തിലേയ്ക്ക് ചേര്‍ക്കുകയും ചെയ്തു.
All the contents on this site are copyrighted ©.