2018-06-27 20:32:00

ബധിരരായ യുവജനങ്ങളുമായി ഒരു നേര്‍ക്കാഴ്ച!


അമേരിക്കയിലെ ചിക്കാഗോയിലുള്ള  ബധിരരായ യുവജനങ്ങള്‍ക്കുള്ള സ്ഥാപനത്തിലെ " Initiative for Deaf Youth of the Americas" അന്തേവാസികളുമായി ജൂണ്‍ 27-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പാപ്പാ കൂടിക്കാഴ്ച നടത്തി. ആംഗ്യഭാഷാരീതി (ASL) അറിയുന്ന ദ്വിഭാഷിയുടെ സഹായത്തോടെയാണ് പാപ്പാ അവരോട് സംവദിച്ചത്.

അമേരിക്കയില്‍നിന്നും റോമിലേയ്ക്കുള്ള അവരുടെ സന്ദര്‍ശനത്തെ ക്രിസ്തുവിനോടു ചേര്‍ന്നുള്ള  തീര്‍ത്ഥാടനമെന്ന് പാപ്പാ വിശേഷിപ്പിച്ചു. ക്രിസ്തുവിനോടും സഹോദരങ്ങളോടും കൂടുതല്‍ അടുത്തു വളരാന്‍ ഈ തീര്‍ത്ഥാടനം ഉപകരിക്കട്ടെയെന്ന് ആശംസിച്ചു. വൈകല്യങ്ങളുള്ളവര്‍ക്ക് ദൈവത്തിന്‍റെ പദ്ധതിയില്‍ പ്രത്യേക സ്ഥാനമുണ്ട്, അവരെ ദൈവം പ്രത്യേകമായി സ്നേഹിക്കുന്നു, പരിപാലിക്കുന്നു. റോമില്‍ ചിലവൊഴിക്കുന്ന സമയം അവര്‍ക്ക് ദൈവസ്നേഹത്തിന്‍റെയും പരിപാലനയുടെയും സാക്ഷ്യമാകട്ടെയെന്നും ആശംസിച്ചു. തുടര്‍ന്ന് അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കി

യുവജനങ്ങളുടെ പ്രാര്‍ത്ഥന തനിക്കുവേണ്ടി ഉണ്ടാകണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പേപ്പല്‍ വാഹനത്തില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുകൂടിക്കാഴ്ച പരിപാടിക്കായി പാപ്പാ പുറപ്പെട്ടത്.
All the contents on this site are copyrighted ©.