2018-06-25 19:35:00

ലോക യുവജനോത്സവത്തിന് പനാമ ഒരുങ്ങുന്നു!


പ്രാഥമിക ഒരുക്കങ്ങളുടെ രണ്ടാമത് കമ്മിറ്റി സമ്മേളിച്ചു.
കേരളത്തില്‍നിന്നും ജീസസ് യൂത്ത് അല്‍മായ പ്രസ്ഥാനത്തിന്‍റെ കേന്ദ്രസമിതി അംഗം മനോജ് സണ്ണി സംഘാടക സമിതിയുടെ രണ്ടാം സംഗമത്തില്‍ പങ്കെടുത്തു. ജൂണ്‍ 7-മുതല്‍ 10-വരെയാണ് പനാമയില്‍   പ്രാഥമിക ഒരുക്കങ്ങളുടെ രണ്ടാമത്തെ കമ്മിറ്റി സമ്മേളിച്ചത്.

2019 ജനുവരി 22-മുതല്‍ 27-വരെ മദ്ധ്യമേരിക്കന്‍ രാജ്യമായ പനാമയിലാണ്
മൂന്നു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന സഭയുടെ ആഗോള യുവജനോത്സവം അരങ്ങേറുന്നത്.

പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്ന സംഗമത്തിന്‍റെ പ്രാഥമിക ഒരുക്കങ്ങളുടെ രണ്ടാമത്തെ രാജ്യാന്തര കമ്മിറ്റിയെ (International Planning Commitee) അതിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കുമായുള്ള വത്തിക്കാന്‍റെ (Dycastery for Family and Life) വകുപ്പു മേധാവി, കര്‍ദ്ദിനാള്‍ കെവില്‍ ഫാരല്‍ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധചെയ്യുകയും സംഘാടകരെയും അതിന്‍റെ വൈവിധ്യാമാര്‍ന്ന മേഖലകളിലെ ആസൂത്രകരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഒരുക്കമായുള്ള കഠിനാദ്ധ്വാനത്തെ പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കട്ടെ! എങ്ങനെ എവിടേയ്ക്ക് പോകണമെന്നും, എങ്ങനെ ആയിരിക്കണമെന്നുമെല്ലാം ദൈവാത്മാവ് ഉറപ്പുനല്കും. ലോകത്തിനും സഭയ്ക്കും ആഗോള യുവജനോത്സവം ചരിത്രമുഹൂര്‍ത്തമാണ്.  മദ്ധ്യമേരിക്കന്‍ രാജ്യങ്ങള്‍ക്കും, സര്‍വ്വോപരി ലോകത്തുള്ള സകല യുവജനങ്ങള്‍ക്കും ഈ മഹാസംഗമം അനുഗ്രഹദായകമാകട്ടെ! വീഡിയോ സന്ദേശത്തിലൂടെ കര്‍ദ്ദിനാള്‍ ഫാരല്‍ ആശംസിച്ചു. 
All the contents on this site are copyrighted ©.