2018-06-22 14:07:00

പരസ്നേഹം -പാപ്പായുടെ ട്വീറ്റ്


പരസ്നേഹം നമ്മുടെ ജീവിതത്തിന്‍റെ കാതലായ ഘടകമാകണമെന്ന് മാര്‍പ്പാപ്പാ.

ഈ വെള്ളിയാഴ്ച (22/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ അനിവാര്യതയെക്കുറിച്ച് തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“അപരനോടുള്ള സ്നേഹം നമ്മുടെ അസ്ഥിത്വത്തിന്‍റെ സ്ഥായിയായ ഘടകമായി മാറണം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.