2018-06-20 18:59:00

പൊതുകൂടിക്കാഴ്ചയ്ക്കു മുന്‍പ് രോഗികളുമായൊരു നേര്‍ക്കാഴ്ച


20 ജൂണ്‍, ബുധന്‍ വത്തിക്കാന്‍
രോഗികളുമായി, പ്രത്യേകിച്ച് ഹെപാറ്റൈറ്റിസ് (SLA) നാഡി രോഗബാധിതരുടെ സംഘവുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.  ജൂണ്‍ 20-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിക്കു തൊട്ടുമുന്‍പാണ് പോള്‍ ആറാമന്‍ ഹാളിവച്ച് രോഗികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയത്. യൂറോപ്പിലെ വേനല്‍ വെയിലിന്‍റെ ആധിക്യം കണക്കിലെടുത്താണ് പാപ്പാ രോഗികള്‍ക്ക് പ്രത്യേക കൂടിക്കാഴ്ച  വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ അനുവദിച്ചത്.

തന്നെ കാണാനെത്തിയ രോഗികള്‍ക്ക് നന്ദിപറയുകയും. പ്രാര്‍ത്ഥനയില്‍ പ്രത്യേകം അനുസ്മരിക്കാമെന്ന് അവര്‍ക്ക് ഉറപ്പുനല്കുകയും ചെയ്തു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട പാപ്പാ, അവരോടൊപ്പം ഏതാനു നിമിഷം പ്രാര്‍ത്ഥിച്ചിട്ട്, അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് മടങ്ങിയത്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള പൊതുകൂടിക്കാഴ്ചാ വേദിയിലേയ്ക്ക് പേപ്പല്‍ വാഹനത്തില്‍ പാപ്പാ പുറപ്പെട്ടു.








All the contents on this site are copyrighted ©.