2018-06-20 19:15:00

വാക്കു പാലിക്കുന്നവന്‍! പാപ്പാ ഫ്രാന്‍സിസ്


Pope Francis – Man of his word – the film by Wim Wenders
പറയുന്നത് പ്രവര്‍ത്തിക്കുന്നയാള്‍ !

പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന പ്രശസ്ത ജര്‍മ്മന്‍ സംവിധായകനും നിര്‍മ്മാതാവുമായ, വിം വെന്‍റേര്‍സ് നിര്‍മ്മിച്ച  ഡോക്യുമെന്‍ററി ചിത്രം ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ ജൂണ്‍ 19-‍Ɔο തിയതി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കപ്പെട്ടു.
 സംവിധായകനും നിര്‍മ്മാതാവുമായ വിം വെന്‍റേഴ്സിന്‍റെ സാന്നിദ്ധ്യത്തിലാണ് പ്രദര്‍ശനം നടന്നത്. ക്യാന്‍ പുരസ്ക്കാര ജേതാവും ‘ഓസ്കര്‍ നോമിനി’യുമാണ് വെന്‍റേഴ്സ്. യുഎന്‍ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ഐവന്‍ യര്‍ക്കോവിച്ച് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ പ്രസ്താവനയിലൂടെ പാപ്പായെ സംബന്ധിച്ച ചലച്ചിത്രത്തിന്‍റെ വാര്‍ത്ത അറിയിച്ചു.

കലുഷിതമായ ലോകത്തെ സാഹോദര്യത്തിലും സമാധാനത്തിലും ഒന്നിപ്പിക്കാനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ നിരന്തരമായ പരിശ്രമം ചിത്രം പുറത്തുകൊണ്ടുവരുന്നുണ്ട്. പാവങ്ങളെയും അഭയാര്‍ത്ഥികളെയും, പീഡിതരെയും, ബന്ധിതരെയും സ്നേഹിക്കുന്ന ആത്മീയതയും ലാളിത്യവും തുളുമ്പുന്ന അജപാലകന്‍, പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വമാണ് താന്‍ ചിത്രങ്ങള്‍കൊണ്ടു വരച്ചുകാട്ടാന്‍ ശ്രമിക്കുന്നതെന്നും പ്രഥമപ്രദര്‍ശനത്തിന് ആമുഖമായി വിം വിന്‍റേഴ്സ് പ്രസ്താവിച്ചു.

ജൂണ്‍ 21-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് ജനീവയിലേയ്ക്കു നടത്തുന്ന ഏകദിന അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കവുമായി വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ പിന്‍തുണയോടെ നിര്‍മ്മിക്കപ്പെട്ട വിം വെന്‍റേഴ്സിന്‍റെ ഡോക്യുമെന്‍ററി പ്രദര്‍ശനം. ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.  95 മിനുറ്റു ദൈര്‍ഘ്യമുള്ള ചിത്രം ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്.
All the contents on this site are copyrighted ©.