2018-06-20 19:50:00

അഭയം തേടിയെത്തുന്നവരില്‍ അധികവും കുഞ്ഞുങ്ങള്‍!


വേദനിക്കുന്ന മുഖവുമായി 3 കോടിയിലേറെ കുഞ്ഞുങ്ങള്‍...!

3 കോടിയോളം കുട്ടികളാണ് (30 million) ഇന്ന് ലോകത്ത് വിവിധ സ്ഥലങ്ങളിലും ക്യാമ്പുകളിലും അഭയാര്‍ത്ഥികളായി കഴിയുന്നത്. ഇത് ലോക മഹായുദ്ധാന്തര കാലത്തെ വെല്ലുന്ന കണക്കാണെന്ന് അഭയാര്‍ത്ഥി ദിനമായ ജൂണ്‍ 20-ന് പുറത്തുവിട്ട യുണിസെഫിന്‍റെ (UNICEF) പ്രസ്താവന വെളിപ്പെടുത്തി.  യുദ്ധം, അഭ്യന്തരകലാപം, കലാവസ്ഥാക്കെടുതി, പ്രകൃതിക്ഷോഭം, ദാരിദ്ര്യം എന്നിവയാലാണ് അധികവും കുഞ്ഞുങ്ങള്‍ നിരാലംബരും അഭയാര്‍ത്ഥികളുമാക്കപ്പെട്ടിരിക്കുന്നതെന്ന് യുണിസെഫിന്‍റെ പ്രസ്താവന വ്യക്തമാക്കി.

കുട്ടികളുടെ മുഖത്ത് വേദനയുടെയും ഭീതിയുടെയും ഭാവപ്പകര്‍പ്പുണ്ടാക്കുന്ന യുദ്ധം, കാലാപം, ഭീകരത, ദാരിദ്ര്യം എന്നിവയെക്കുറിച്ച് ആഗോള അഭയാര്‍ത്ഥി ദിനത്തില്‍ രാഷ്ട്രത്തലവന്മാരും ഭരണകര്‍ത്താക്കളും സമൂഹിക പ്രതിബദ്ധതയുള്ള സകലരും ചിന്തിക്കേണ്ടതാണ്!  യുണിസെഫിന്‍റെ പ്രസ്താവ അഭ്യര്‍ത്ഥിച്ചു.

Cf. www.unicef.it   press@unicef.it
All the contents on this site are copyrighted ©.