2018-06-19 12:53:00

ക്രിസ്ത്വാനുഗമനവും നീതിസാന്ദ്രസമൂഹവും-പാപ്പായുടെ ട്വീറ്റ്


നീതി വാഴുന്ന ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിയില്‍ ക്രിസ്ത്വാനുഗമനത്തിനുള്ള പ്രാധാന്യം മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച (19/06/18), തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ച  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്..

“ക്രിസ്തുവിനെ അനുഗമിക്കാനുള്ള തീരുമാനം ഉപരിനീതിയും കൂടുതല്‍ സാഹോദര്യവും ഉപരി മാനുഷികതയും വാഴുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സഹായരകമാണ്" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.