2018-06-19 18:13:00

അഭയാര്‍ത്ഥികളെ കുറ്റവാളികളായി കാണരുത്!


യുഎന്‍ ആചരിക്കുന്ന അഭയാര്‍ത്ഥിദിനം - ജൂണ്‍ 20 ബുധന്‍
UN Day for Migrants and Refugees

സഹാനുഭാവത്തിന്‍റെ പ്രതീകമായി സഭയുടെ ‌‌‌‌‌‌‌‌‌‌ആഗോള ഉപവി പ്രസ്ഥാനം കാരിത്താസിന്‍റെ (Caritas International) ആഭിമുഖ്യത്തില്‍  കുടിയേറ്റക്കാര്‍ക്കായി സൗജന്യ ഉച്ചഭക്ഷണം ലോകത്തിന്‍റെ വിവിധ നഗരങ്ങളിലും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും വിതരണംചെയ്യുമെന്ന് അറിയിച്ചു.

അന്യദേശത്തുനിന്നും അഭയം തേടിയെത്തുന്ന നിര്‍ദ്ദോഷികളെ കുറ്റവാളികളായി കാണുന്ന പ്രവണത എവിടെയും ഉണ്ടെന്നും, അതിനാല്‍ ഇന്നിന്‍റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും അനുകമ്പയും സഹാനുഭാവവും പ്രകടമാക്കണമെന്ന് കാരിത്താസ് രാജ്യാന്തര ഉപവിപ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് മിഷേല്‍ റോയ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാക്കെടുതി, യുദ്ധം, അഭ്യന്തരകലാപം, ദാരിദ്ര്യം എന്നിങ്ങനെ വിവിധകാരണങ്ങളാല്‍ അഭയംതേടി എത്തുന്നവരെ ആവുന്ന വിധത്തില്‍, എത്ര ചെറുതോ വലുതോ ആവട്ടെ, സഹായിച്ചുകൊണ്ട് അവരുടെ കുടിയേറ്റപ്രയാണത്തില്‍ നമുക്കും പങ്കുചേരാന്‍ സാധിക്കുമെന്ന പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട മിഷേല്‍ റോയ് ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.