2018-06-16 12:57:00

കുടുംബത്തിന് പൂര്‍ണ്ണ അംഗീകാരവും പിന്തുണയും നല്കണം-പാപ്പാ


കുടുംബത്തില്‍ അധികൃതബന്ധങ്ങള്‍ ജീവിക്കാന്‍ പഠിക്കുന്ന വ്യക്തി വിദ്യാലയം തൊഴില്‍ ലോകം, സമൂഹം തുടങ്ങിയ ഉപരിവിശാല മേഖലകളില്‍ അവ ജീവിക്കാന്‍ കൂടുതല്‍ പ്രാപ്തനായിരിക്കുമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍ 560ല്‍പ്പരം കുടുംബസമിതികളും 40 ലക്ഷത്തോളം കുടുംബങ്ങളും അംഗങ്ങളായുള്ള കുടുംബസമിതികളുടെ വേദിയുടെ നൂറ്റിയമ്പതോളം പ്രതിനിധികളെ ശനിയാഴ്ച (16/06/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

പൗര വ്യവസ്ഥാപനങ്ങളുടെ പ്രഥമ ഔത്സുക്യം കുടുംബത്തിന് പൂര്‍ണ്ണ അംഗീകാരവും ആവശ്യമായ പിന്തുണയും നല്കലായിരിക്കണമെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിച്ചു.

കുടുംബം ദൈവികപദ്ധതിയുടെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നുവെന്നും യേശുവിന് കുഞ്ഞുങ്ങളോടുള്ള സ്നഹവും, സ്വര്‍ഗ്ഗീയപിതാവുമായി അവിടത്തേക്കുള്ള പുത്രനടുത്ത ബന്ധവും, ദാമ്പത്യബന്ധം പവിത്രവും അഭേദ്യവുമാണെന്ന അവിടത്തെ പ്രഖ്യാപനവും ദൈവിക പദ്ധതിയില്‍ കുടുംബത്തിനുള്ള കേന്ദ്രസ്ഥാനത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്തുന്നുവെന്നും പരിത്രാണചരിത്രത്തിലുടനീളം അത് പ്രസ്പഷ്ടമാണെന്നും പാപ്പാ പറഞ്ഞു. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള പരസ്പരപൂരകത്വവും സ്നേഹവും നിഗൂഢമായ ദൈവികപദ്ധതി പ്രകാരം അവരെ സ്രഷ്ടാവായ ദൈവത്തിന്‍റെ  സഹകാരികള്‍ ആക്കുന്നുവെന്നും പുതിയ സൃഷ്ടികളെ ജീവനിലേക്കു കൊണ്ടുവരുകയെന്ന ദൗത്യം സ്രഷ്ടാവ് അവരെ ഏല്പിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

എന്നാല്‍ വ്യക്തികേന്ദ്രീകൃതവും സ്വാര്‍ത്ഥപരവുമായ യുക്തിയാല്‍ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന ലോകത്തില്‍ സുദൃഢമായ കുടുംബ ബന്ധങ്ങളുടെയും പരസേവനത്തിന്‍റെയും നിരുപാധിക പരിചരണത്തിന്‍റെയും പൊരുളും സൗഷ്ടവവും കൈമോശം വരുന്നുവെന്ന് പാപ്പാ പറഞ്ഞു.

 








All the contents on this site are copyrighted ©.