2018-06-06 19:02:00

സാമൂഹ്യശൃംഖലകള്‍ സമൂഹത്തില്‍ കൂട്ടായ്മയുടെ ശക്തിയാവണം!


ജൂണ്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം :

സാമൂഹ്യമാധ്യമ ശൃംഖലകള്‍ മാനവരാശയുടെ സമാധാനത്തിനും കൂട്ടായ്മയ്ക്കുമായുള്ള ഉപകരണങ്ങളാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൂണ്‍ മാസത്തേയ്ക്കുള്ള പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാനിയോഗം വീഡിയോ രൂപത്തില്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയതിലാണ് പാപ്പാ ഇങ്ങനെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

മാധ്യമശൃംഖലകള്‍ ദൈവത്തിന്‍റെ ദാനമാണ്. ഒപ്പം അത് വലിയ ഉത്തരവാദിത്ത്വവുമാണ്. ആശയവിനിമയ സാങ്കേതികതയും അതിന്‍റെ നവമായ സൗകര്യങ്ങളും നമ്മുടെ ജീവിതചക്രവാളത്തെ വികസിപ്പിക്കുന്നു. അത് കൂട്ടായ്മയ്ക്കും ഒത്തുചേരലിനുമുള്ള
അനന്തമായ സാദ്ധ്യതകളാണ് തരുന്നത്. ഡിജിറ്റല്‍ ശൃംഖലകള്‍ മനുഷ്യരെ ഏകാന്തതയില്‍ ആഴ്ത്താതെ അവ മാനവികതയുടെ സമ്പന്നതയുള്ള കൂട്ടായ്മ വളര്‍ത്തട്ടെ! മറ്റുള്ളവരുടെ വൈവധ്യങ്ങള്‍ മാനിച്ചും അവരെ ആദരിച്ചും ഐക്യദാര്‍ഢ്യത്തില്‍ ജീവിക്കാന്‍ നവസാങ്കേതികത നമ്മെ സഹായിക്കട്ടെ! ഈ പ്രാര്‍ത്ഥനയോടെയാണ് “ലാ മാക്കി” മാധ്യമശൃംഖല (La Machi) Communications) ഒരുക്കിയ 3 മിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ വത്തിക്കാന്‍ മാധ്യമ കാര്യാലയം ജൂണ്‍ 4-Ɔο തിയതി തിങ്കളാഴ്ച പുറത്തുവിട്ടത്.








All the contents on this site are copyrighted ©.