2018-06-01 13:07:00

“ഉള്ളതില്‍ ഏറ്റം നല്ലത് നല്കുക”


“ഉള്ളതില്‍ ഏറ്റം നല്ലത് നല്കുക” (DARE IL MEGLIO DI SE´ - GIVING THE VERY BEST) എന്ന ശീര്‍ഷകത്തില്‍ ഒരു രേഖ  റോമന്‍ കൂരിയായുടെ വിവിധ വിഭാഗങ്ങളില്‍ ഒന്നായ, അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം വെള്ളിയാഴ്ച (01/06/18) പുറപ്പെടുവിച്ചു.

ഈ വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍, കായിക ലോകത്തെക്കുറിച്ചുള്ള ഗവേഷകയായ ശ്രീമതി അന്തൊണേല്ല സ്തെലിത്താനൊ, അമേരിക്കന്‍ ഐക്യനാടുകളിലെ സീറ്റില്‍ സര്‍വ്വകാലശാലയില്‍ ദൈവശാസ്ത്രാദ്ധ്യാപകനായ ഈശോസഭാവൈദികന്‍ പാട്രിക് കെല്ലി, അല്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തില്‍ സഭയ്ക്കും കായികവിനോദത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്‍റെ ചുമതലവഹിക്കുന്ന സന്ധ്യാഗൊ പേരെസ് ദെ കമീനൊ എന്നിവര്‍ പരിശുദ്ധസിംഹാസനത്തിന്‍റെ  വാര്‍ത്താവിതരണ കാര്യാലയത്തില്‍, പ്രസ്സ് ഓഫീസില്‍, നടന്ന പ്രകാശന ചടങ്ങില്‍ സംസാരിച്ചു.

50 താളുകളിലായി 5 അദ്ധ്യായങ്ങള്‍ ഉള്ളതാണ് ഈ രേഖ.

 
All the contents on this site are copyrighted ©.