2018-06-01 13:11:00

സ്നേഹം- ഇരുളില്‍ ജ്വലിക്കുന്ന ചെറു ദീപം-പാപ്പായുടെ ട്വീറ്റ്


സ്നേഹത്തിന്‍റെ സവിശേഷതകളെ അധികരിച്ച് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

“പ്രതികൂലസാഹചര്യത്തിലും നന്മ ദര്‍ശിക്കാന്‍ പ്രാപ്തമാണ് സ്നേഹം. അത് ഇരുളടഞ്ഞ രാത്രിയിലും ചെറു ദീപനാളം ദീപ്തമാക്കി നിറുത്തുന്നു” എന്നാണ് ഈ വെള്ളിയാഴ്ച (01/06/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ ഫ്രാന്‍സീസ് പാപ്പാ കണ്ണിചേര്‍ത്ത  സന്ദേശം

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©.