2018-05-30 18:47:00

നന്നാക്കിയെടുക്കേണ്ട യന്ത്രമായി രോഗിയെ തരംതാഴ്ത്തരുത്...!


1. ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ വത്തിക്കാനില്‍
സ്ഥായിയായ ആത്മീയ ജൈവധാര്‍മ്മികത കത്തോലിക്കാ ഡോക്ടര്‍മാരുടെ മുഖമുദ്രയാവണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു. കത്തോലിക്കാ ഡോകര്‍മാരുടെ രാജ്യാന്തര പ്രതിനിധികളെ മെയ് 29-Ɔο തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. കത്തോലിക്ക ഡോക്ടര്‍മാരുടെ രാജ്യാന്തര സംഗമം (International Federation of Associations of Catholic Doctors) ക്രൊയേഷ്യലി‍ല്‍ മെയ് 30-മുതല്‍ ജൂണ്‍ 2-വരെ സംഗമിക്കുന്നതിനു മുന്നോടിയായിട്ടാണ് ഡോക്ടര്‍മാരുടെ പ്രതിനിധിസംഘം (Delegation of Catholic Doctors)  വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്.

2. ജീവന്‍റെ പ്രയോക്താക്കള്‍
ഡോക്ടര്‍-രോഗീ ബന്ധത്തില്‍ ശുശ്രൂഷയുടെ ഭാവമുണ്ടെങ്കില്‍ മാത്രമേ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളുമായ ബഹുഭൂരിപക്ഷം ജനതയുടെ ആരോഗ്യനില മെച്ചപ്പെടുത്താനാവൂ. കത്തോലിക്കരായ ഡോക്ടര്‍മാരുടെ ജോലി മാനുഷികമായ ഐക്യദാര്‍ഢ്യവും ക്രൈസ്തവ സാക്ഷ്യവും ഉള്‍ച്ചേരുന്നതാകണമെന്നും, അത് വിശ്വാസത്തില്‍ വേരൂന്നിയതായിരിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മനുഷ്യാന്തസ്സിനും മനുഷ്യവ്യക്തിയുടെ സമുന്നത സ്ഥാനത്തിനും ഇണങ്ങുംവിധം രോഗികളെ പരിചരിക്കുന്നതില്‍ രോഗീപരിചാരികര്‍ മറ്റുള്ളവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടതും, അവര്‍ ജീവന്‍റെ പ്രയോക്താക്കളായി തീരേണ്ടതുമാണ്.

3. ഏതവസ്ഥയിലും ജീവന് അനുകൂലമാകേണ്ട നിലപാട്
ജീവനുവേണ്ടിയും ജീവന്‍റെ സംരക്ഷണത്തിനും പരിചാരണത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ഥാപനമാണ് സഭ. ജീവന്‍ അതിന്‍റെ ദുര്‍ബലവും പ്രതിരോധശേഷിയില്ലാത്തതുമായ രോഗാവസ്ഥയിലോ പ്രായത്തിലോ എത്തിയാലും യഥാര്‍ത്ഥത്തില്‍ വൈദ്യശാസ്ത്രത്തിന്‍റെ ഏതു ഘടകവും നിലപാടും ജീവന് എതിരാകാന്‍ പാടുള്ളതല്ല എന്നത് സഭയുടെ നിലപാടാണ്. അതിനാല്‍ ജീവനെ പരിചരിക്കാന്‍ അനുയോജ്യമാം വിധം പ്രകൃതി നിയമങ്ങള്‍ക്ക് അനുസൃതമായ ഒരു കാഴ്ചപ്പാട് കത്തോലിക്കാ ഡോക്ടര്‍മാര്‍ പഠിക്കുകയും, അത് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ പഠിപ്പിക്കുകയും, പ്രാവര്‍ത്തികമാക്കുകയും, മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം.

4. രോഗീപരിചരണത്തിന്‍റെ സാമൂഹീകമാനം
സഭയുടെ പ്രബോധനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന കത്തോലിക്ക ശാരികശാസ്ത്രവും ചികിത്സയുടെയും രോഗീപരിചരണത്തിന്‍റെയും ധാര്‍മ്മിക മാനവും എന്നും എവിടെയും ചികിത്സയില്‍ ഏര്‍പ്പെടുന്നവര്‍ കാത്തുപാലിക്കേണ്ടതാണ്. ഈ മേഖലയിലുള്ള ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ അതിന്‍റെ ലോലമായ ഗര്‍ഭധാരണത്തിന്‍റെ ഘട്ടം മുതല്‍ സ്വാഭാവികമായ അന്ത്യഘട്ടംവരെ പരിചരിക്കപ്പെടണം. മനുഷ്യാസ്തിത്വത്തിന്‍റെ മേന്മ, രോഗിയുടെ ദുര്‍ബലാവസ്ഥയോടുള്ള ആദരവ്, ഔഷധങ്ങളുടെ സമ്പൂര്‍ണ്ണ സാമൂഹികമാനം എന്നിവ ഗൗനിക്കുന്നതായിരിക്കണം ചികിത്സാക്രമങ്ങള്‍.

5.  സാമ്പത്തിക നേട്ടത്തിന്‍റെ തന്ത്രങ്ങള്‍ ചികിത്സയില്‍  ഉപയോഗിക്കരുത്!
അടിസ്ഥാനപരമായി അനിഷേധ്യവും മൗലികവുമായ അവകാശങ്ങളുള്ള ഒരു വ്യക്തിയാണ് രോഗി എന്ന കാഴ്ചപ്പാടില്‍ കേന്ദ്രീകൃതമായിരിക്കണം സകല രോഗീപരചരവും. അത് പ്രഥമവും പ്രധാനവുമായി ജീവിക്കാനുള്ള അവകാശംതന്നെയാണ്. ധാര്‍മ്മിക നിയമങ്ങള്‍ അവഗണിച്ച് രോഗിയെ നന്നാക്കിയെടുക്കേണ്ട ഒരു യന്ത്രമായി തരംതാഴ്ത്തി കാര്യക്ഷമതയുടെയും സാമ്പത്തിക നേട്ടത്തിന്‍റെരയും തന്ത്രങ്ങള്‍ നടപ്പിലാക്കുന്നത് തെറ്റാണ്. മാനവിക പരിസ്ഥിതി ശാസ്ത്രത്തെ അധികരിച്ച് രോഗിയുടെ വ്യക്തിഭാവം മാനിച്ചുകൊണ്ടുള്ള വൈദ്യപരിചണമാണ് ആവശ്യം. അതിനാല്‍ കത്തോലിക്കരായ ഡോക്ടര്‍മാര്‍ ഗര്‍ഭധാരണത്തിന്‍റെ നിര്‍ത്തലാക്കല്‍, ജീവന്‍റെ അന്ത്യം, ജനിതക നിയന്ത്രിയായ മരുന്നുകളുടെ ഉപയോഗം എന്നീ മേഖലകളില്‍ ദേശീയ രാജ്യാന്തര നിലപാടുകളില്‍ സഭയുടെ ധാര്‍മ്മക നയങ്ങള്‍ പാലിക്കുന്നവരായിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു..... (Not complete). 

For more info : http://www.amci.org/index.php/eventi/525








All the contents on this site are copyrighted ©.