2018-05-24 08:44:00

വത്തിക്കാന്‍ ബാങ്ക് വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.


വത്തിക്കാന്‍ സിറ്റി, 22 മെയ് 2018.  വത്തിക്കാന്‍ ബാങ്ക് എന്ന് അറിയപ്പെടുന്ന, വത്തിക്കാന്‍റെ Institute for the Works of Religion (IOR) 2017-ലെ വാര്‍ഷികറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.  ഏപ്രില്‍ 24-ന് ഓഡിറ്റ് ചെയ്തിരിക്കുന്ന സാമ്പത്തികവിനിയോഗത്തിന്‍റെ കണക്കുകള്‍ കര്‍ദിനാള്‍മാരുടെ കമ്മീഷന് സമര്‍പ്പിച്ചു.

2017-ല്‍ 15000 ഉപഭോക്താക്കള്‍ക്കാണ് ബാങ്ക് സേവനം നല്കിയിട്ടുള്ളത്. ബാങ്കിന്‍റെ നീക്കിയിരുപ്പു തുകയുടെ അനുപാതം 68.26% ആയി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കു പുറമേ, കത്തോലിക്കാ ധാര്‍മികത ഉള്‍ക്കൊള്ളിച്ചും, മാനവാന്തസ്സിനെയും പ്രകൃതിപരിരക്ഷയെയും കണക്കിലെടുത്തും ഗുണപരമായ ലക്ഷ്യങ്ങളും നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് വത്തിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട വെബ്സൈറ്റ്: www.ior.va 
All the contents on this site are copyrighted ©.