2018-05-24 08:40:00

"ഓരോ ജീവനും ആദരിക്കപ്പെടണം": ഫ്രാന്‍സീസ് പാപ്പാ


നമ്മിലൊരാള്‍ ("One of Us") എന്ന പേരിലുള്ള, ജീവനും മാനവാന്തസ്സിനുമായി പൊരുതുന്ന യൂറോപ്യന്‍ ഫെഡറേഷനില്‍പ്പെട്ട 16 അംഗങ്ങള്‍ക്ക് പാപ്പാ ഈയിടെ അനുവദിച്ച കൂടിക്കാഴ്ചയിലാണ് ഇങ്ങനെ പ്രസ്താവിച്ചത്. 

ഇന്നത്തെ "വലിച്ചെറിയല്‍ സംസ്ക്കാര"ത്തില്‍, നിങ്ങളുടെ ജോലി, ഓരോ ജീവനും ആദരിക്കപ്പെടണം എന്ന ആദര്‍ശത്തിന് ഇടം നല്‍കുക എന്നതാണ്.  അത്മഹത്യാസഹായത്തെക്കുറിച്ച് തീക്ഷ്ണവികാരത്തോടെയുള്ള പരാമര്‍ശങ്ങള്‍ക്ക് ഇന്ന് കുറവില്ല.  ചിലപ്പോള്‍ നിയമത്തിന്‍റെ നിയന്ത്രണത്തോടെയും... ഇക്കാര്യങ്ങളെക്കുറിച്ചു, സംസാരിക്കുമ്പോള്‍, തന്‍റെ നയോപായങ്ങളും ശാന്തതയും നഷ്ടപ്പെടുന്നുവെന്നും തന്നോടു ക്ഷമിക്കുക എന്നും അത്യന്തം വികാരഭരിതനായി വ്യക്തമാക്കി.  ജീവനോടുള്ള ആദരവ് പ്രകടമാക്കുകയും വളര്‍ത്തുകയും ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍പ്പാപ്പാ എല്ലാവിധ പ്രോത്സാഹനവുമേകി.

പാപ്പായുടെ ഈ കൂടിക്കാഴ്ചയും സന്ദേശവും, അല്‍മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗമാണ് പ്രസിദ്ധീകരിച്ചത്.
All the contents on this site are copyrighted ©.