2018-05-23 10:23:00

"മാധ്യമ വിദ്യാഭ്യാസമേകുക - സഭയുടെ ദൗത്യം": കര്‍ദി. ബസ്സേത്തി


മെയ് 22-ാംതീയതി, ഇറ്റാലിയന്‍ മെത്രാന്‍സമിതിയുടെ 71-ാമതു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു ആമുഖസന്ദേശം നല്‍കുകയായിരുന്നു, സമിതിയുടെ പ്രസിഡന്‍റ് കര്‍ദിനാള്‍ ബസ്സേത്തി. "ആധുനിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ സഭയുടെ സാന്നിധ്യം" എന്ന മുഖ്യപ്രമേയം സ്വീകരിച്ചുകൊണ്ടുള്ള അസ്സംബ്ലിയില്‍, മാധ്യമങ്ങളുടെ ശക്തിയില്‍ രൂപീകൃതമായ ആധുനികസംസ്ക്കാരത്തില്‍, സഭയുടെ വിദ്യാഭ്യാസപരവും മിഷനറിപരവുമായ ഉത്തരവാദിത്വം ഫലപ്രദമാക്കുന്നതിന് ഈ വരുന്ന ദശവര്‍ഷങ്ങളില്‍ തങ്ങള്‍ പ്രതിബദ്ധരായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.  

സമ്മേളനത്തിന്‍റെ അടുത്ത പരിഗണന, അടുത്ത ഒക്ടോബറില്‍ നടക്കാനിരിക്കുന്ന യുവജനപ്രമേയം സ്വീകരിച്ചുകൊണ്ടുള്ള മെത്രാന്‍ സിനഡിനെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.  ഇന്നിന്‍റെ സംഘട്ടനങ്ങളുടെയും യുദ്ധങ്ങളുടെയും പശ്ചാത്തലത്തില്‍, വിശ്വാസത്തിന് ഒരു പുകയായിരിക്കാന്‍ കഴിയില്ല എന്നും, അതു നമ്മുടെ സമൂഹങ്ങളിലും നമ്മുടെ ഹൃദയത്തിലും ജ്വലിക്കുന്ന അഗ്നിയായിരിക്കുക ആവശ്യമാണെന്നും ഉദ്ബോധിപ്പിച്ച കര്‍ദിനാള്‍, കാലത്തിന്‍റെ അടയാളങ്ങളെ വായിച്ചുകൊണ്ട്, ചരിത്രത്തിന്‍റെ ഈ നിര്‍ണായക നിമിഷങ്ങളില്‍ പൊതുനന്മയ്ക്കായി പ്രതീക്ഷയോടെ അധ്വാനിക്കാമെന്ന് സഹോദരമെത്രാന്മാരെ ആഹ്വാനം ചെയ്തു.
All the contents on this site are copyrighted ©.