2018-05-21 12:56:00

സഭയുടെ സ്ത്രൈണ ഭാവം, മാതൃഭാവം


സഭ സ്ത്രൈണതയാര്‍ന്നവളാണെന്നും വധുവിന്‍റെയും അമ്മയുടെയും ഭാവമുള്ളവളാണെന്നും മാര്‍പ്പാപ്പാ.

സഭയുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രഥമ തിരുന്നാള്‍ദിനത്തില്‍ വത്തിക്കാനില്‍, തന്‍റെ വാസയിടമായ, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിങ്കളാഴ്ച(21/05/18) രാവിലെ അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ

മണവാട്ടിയുടെയും അമ്മയുടെയും ഭാവത്തിന്‍റെ അഭാവത്തില്‍ സ്നേഹഭാവരഹിതയായി ഭവിക്കും സഭയെന്നും അവള്‍ക്ക് ഫലം പുറപ്പെടുവിക്കാനവില്ലെന്നും പാപ്പാ പറഞ്ഞു.

പുരുഷഭാവം നല്കപ്പെട്ടാല്‍ സഭ പ്രായത്തില്‍ വളരുകയും ഫലരഹിതയായി നിലകൊള്ളുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുമെന്നു പാപ്പാ വിശദീകരിച്ചു.

സഭ മറിയത്തെപ്പോലെ അമ്മയാകുമ്പോള്‍ അവള്‍ ആര്‍ദ്രതയുടെ പാതയില്‍ നീങ്ങുമെന്നും തലോടലിന്‍റെയും നിശബ്ദതയുടെയും അനുകമ്പയുടെയും ഭാഷയറിയുന്നവളാകുമെന്നും പാപ്പാ പറഞ്ഞു.

സ്ത്രീയുടെയും അമ്മയുടെയും ഭാവം നഷ്ടപ്പെട്ടാല്‍, ഈ തനിമ നഷ്ടപ്പെട്ടാല്‍ സഭ വെറും ഉപവിപ്രവര്‍ത്തന സംഘടനയൊ, കളി സംഘമൊ മറ്റെന്തെങ്കിലും സംഘടനയൊ ആയിത്തീരുമെന്നു പാപ്പാ മുന്നറിയിപ്പു നല്കി.








All the contents on this site are copyrighted ©.