2018-05-21 13:01:00

പാപ്പായുടെ പുതിയ ട്വീറ്റുകള്‍


ദൈവിക കരുണയുടെ സംവാഹകരെ ദൈവത്തിന് ആവശ്യമുണ്ടെന്ന് മാര്‍പാപ്പാ.

സഭയുടെ അമ്മയായ പരിശുദ്ധമറിയത്തിന്‍റെ   തിരുന്നാള്‍ ആദ്യമായി ആചരിക്കപ്പെട്ട തിങ്കളാഴ്ച (21/05/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകത എടുത്തുകാട്ടിയിരിക്കുന്നത്.

“തന്‍റെ മാപ്പും കാരുണ്യവും ലോകത്തില്‍ എത്തിക്കാന്‍ കഴിയുന്ന വ്യക്തികളെ            ദൈവത്തിന് ആവശ്യമുണ്ട്” എന്നാണ് ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ പാപ്പാ കണ്ണിചേര്‍ത്ത  പുതിയ സന്ദേശം

പന്തക്കുസ്താതിരുന്നാള്‍ ആചരിക്കപ്പെട്ട ഞായറാഴ്ച (20/05/18) പാപ്പാ ട്വിറ്ററില്‍ കുറിച്ച സന്ദേശം ഇപ്രകാരമായിരുന്നു:

“സഭയെ മുന്നോട്ടു നയിക്കുന്ന പരിശുദ്ധാത്മാവേ, ഞങ്ങളുടെമേല്‍ ഇനിയും ഇറങ്ങി വരേണമെ, ഐക്യം ഞങ്ങളെ പഠിപ്പിക്കേണമെ, ഞങ്ങളുടെ ഹൃദയങ്ങളെ നവീകരിക്കുകയും യേശു ഞങ്ങളെ പഠിപ്പിച്ചതുപോലെ സ്നേഹിക്കാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമെ”

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.