2018-05-19 08:36:00

കര്‍ദിനാള്‍ ഹോയോസിന്‍റെ ദേഹവിയോഗം: പാപ്പാ അനുശോചിച്ചു


കര്‍ദിനാള്‍ സംഘത്തിന്‍റെ ഡീന്‍ ആയ കര്‍ദിനാള്‍ ആഞ്ചെലോ സൊദാനോയ്ക്കയയ്ച്ച അനുശോചനസന്ദേശത്തില്‍, കര്‍ദിനാള്‍ കസ്ത്രില്ലോണ്‍ ഹോയോസ് (Card. Castrillón Hoyos ) നിര്‍വഹിച്ച സഭാശുശ്രൂഷകളെ നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും, അദ്ദേഹത്തിന്‍റെ ആത്മശാന്തിയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍പ്പാപ്പാ കുറിച്ചു. 

മെയ് 19-ാംതീയതി ശനിയാഴ്ച വത്തിക്കാന്‍ ബസിലിക്കയില്‍ നടത്തുന്ന കബറടക്കശുശ്രൂഷ കള്‍ക്ക് കര്‍ദിനാള്‍ സൊദാനോ നേതൃത്വം വഹിക്കും.  അവസാനക്രമത്തിന്‍റെ ശുശ്രൂഷ പരിശുദ്ധ പിതാവിന്‍റെ കാര്‍മികത്വത്തിലായിരിക്കുമെന്ന്, മോണ്‍. ഗ്വീദോ മരീനി അറിയിച്ചു.

വത്തിക്കാനില്‍, “എക്ലേസിയാ ദേയി” പൊന്തിഫിക്കല്‍ കമ്മീഷന്‍റെ പ്രസിഡന്‍റായിരുന്ന കര്‍ദിനാള്‍ കസ്ത്രില്ലോണ്‍ ഹോയോസ്, അനേകം ചുമതലകള്‍ വഹിച്ചുകൊണ്ട് സഭാശുശ്രൂഷയില്‍ സജീവമായിരുന്നു.  88 വയസ്സായിരുന്നു അദ്ദേഹത്തിന്.
All the contents on this site are copyrighted ©.