2018-05-18 14:57:00

"എല്ലാവരെക്കാളുമധികം യേശുവിനെ സ്നേഹിക്കുക": മാര്‍പ്പാപ്പാ


മെയ് 18-ാംതീയതി വെള്ളിയാഴ്ചയില്‍, സാന്താമാര്‍ത്താ കപ്പേളയില്‍ അര്‍പ്പിച്ച പ്രഭാതബലിമധ്യേ പാപ്പാ നല്‍കിയ വചനസന്ദേശത്തിലാണ് ഈ ഉദ്ബോധനം. വി. യോഹന്നാന്‍റെ സുവിശേഷം 21-ാമധ്യായത്തില്‍ നിന്നുള്ള (വാ.15-19) വായനയെ അടിസ്ഥാനമാക്കിയാണ് പാപ്പാ വചനവിചിന്തനം നല്‍കിയത്.

യേശുവും പത്രോസ് ശ്ലീഹായും തമ്മിലുള്ള സംവാദത്തെ വ്യാഖ്യാനിച്ചുകൊണ്ട്, സ്നേഹിക്കാനും, മേയിക്കാനും, കുരിശിനുവേണ്ടി തയ്യാറെടുക്കാനും ഇടയന്മാര്‍ക്കു കഴിയണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 'കേപ്പാ' എന്ന യേശു നല്‍കിയിരുന്നെങ്കിലും, 'യോഹന്നാന്‍റെ പുത്രനായ ശിമയോനെ' എന്ന പേര് ആവര്‍ത്തിച്ചുകൊണ്ട്, കടന്നുപോന്ന വഴികളിലെ, ബലഹീനതയുടെ നിമിഷങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ഈ സംവാദത്തില്‍ "തന്നെ സ്നേഹിക്കുക, തന്‍റെ കുഞ്ഞാടുകളെ മേയിക്കുക, കുരിശിലേറാന്‍ തയ്യാറാകുക" എന്നീ മൂന്നു കാര്യങ്ങളാണ് യേശു അഭിസംബോധന ചെയ്തത് എന്നു പാപ്പാ ഓര്‍മിപ്പിച്ചു. അതില്‍ പ്രഥമമായത്, എല്ലാവരെക്കാളുമുപരിയായി യേശുവിനെ സ്നേഹിക്കുക എന്ന കാര്യമാണ്. അതാണ് അജപാലകദൗത്യത്തിന്‍റെ ആദ്യപടി. അതുപോലെ തന്നെ, അജപാലകന്‍റെ യാത്രയുടെ ദിശാനോക്കിയന്ത്രമായിരിക്കേണ്ടത് കുരിശാണ്, അഥവാ രക്തസാക്ഷിത്വമാണ്.  അതിനുള്ള റിഹേഴ്സലുകള്‍ നടത്തുക.  എല്ലാമുപേക്ഷിച്ച്, മറ്റൊന്നിനായി, വ്യത്യസ്തകാര്യങ്ങള്‍ക്കായി തയ്യാറാകുക. ഈ യാത്ര താഴ്മയുടെ പാതയിലൂടെയാണ്, ഒരു പക്ഷേ രക്തസാക്ഷിത്വത്തിലേയ്ക്കുള്ള വഴിയിലൂടെയാണ്. ഒപ്പം, തന്‍റെ ദൗത്യം മറന്ന് മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുവാനുള്ള പ്രലോഭനത്തില്‍ നിന്ന് അകന്നിരിക്കുക എന്നും പാപ്പാ ഈ വചനസന്ദേശത്തില്‍ ഉപദേശിച്ചു.








All the contents on this site are copyrighted ©.