2018-05-16 10:10:00

"പാപ്പാ എല്ലാവര്‍ക്കും പിതാവ്": പാത്രിയര്‍ക്കീസ് സാക്കോ I


ഫ്രാന്‍സീസ് പാപ്പായ്ക്കു സമ്മാനമായി ലഭിച്ച ലംബോര്‍ഗിനി കാര്‍ ലേലം ചെയ്തു കിട്ടിയ തുക ഇറാക്കിലെ ജനതയ്ക്ക് ജീവകാരുണ്യപ്രവര്‍ത്തനത്തിനായി ലഭിച്ചതില്‍, ഇറാക്കിലെ കല്‍ദായ പാത്രിയര്‍ക്കീസ്, റഫായേല്‍ ളൂയിസ് സാക്കോ പ്രഥമന്‍ ഏറെ നന്ദിയോടെ പറഞ്ഞു:  "ഫ്രാന്‍സീസ് പാപ്പായുടെ ഈ പൈതൃകസ്നേഹത്തിന് ഞങ്ങള്‍ അതീവ കൃതജ്ഞതയുള്ളവരാണ്. പാപ്പാ, മുഴുവന്‍ സഭയുടെയും പിതാവാണ്.  അദ്ദേഹം എല്ലാവരെയും കുറിച്ച് ചിന്തയുള്ളവനാണ്, പ്രത്യേകിച്ചും, നമ്മുടെയിടയില്‍ സഹിക്കുന്നവരെക്കുറിച്ച്... പാപ്പാ ഒരിക്കലും, ഇറാക്കി ക്രൈസ്തവരോടുള്ള അടുപ്പം പ്രകടിപ്പിക്കുന്നതിനു മറന്നിട്ടില്ല..". 

കഴിഞ്ഞ നവംബര്‍ 15-ാംതീയതി ഇറ്റാലിയന്‍ ആഡംബരവാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി, പാപ്പായ്ക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചു നല്‍കിയ ഹ്യുറാകാന്‍ സ്പെഷ്യല്‍ കാര്‍ ലേലത്തില്‍ വിറ്റു കിട്ടിയ തുക ഇറാക്കില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനായി നല്‍കി. ഏതാണ്ട് 5.30 കോടി രൂപ (715,000 യൂറോ) ആണ് ലേലത്തില്‍ കിട്ടിയ തുക. ഇറാക്കിലെ വിശ്വാസപൈതൃകം കാത്തു സൂക്ഷിക്കുന്ന നിനിവെയിലെ ക്രൈസ്തവരുടെ പുനരധിവാസത്തിനാണ് ഈ തുക ഉപയോഗിക്കുക എന്ന് പാത്രിയര്‍ക്കീസ് വ്യക്തമാക്കി.








All the contents on this site are copyrighted ©.