2018-05-16 10:24:00

സഭകളുടെ ലോക കൗണ്‍സില്‍ (WCC) സമ്മേളനം: പാപ്പാ പങ്കെടുക്കും


2018 ജൂണ്‍ 21-ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ വച്ചു നടക്കുന്ന സഭകളുടെ ലോക കൗണ്‍സിലിന്‍റെ (World Council of Churches, WCC) 70-ാമതു വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ ജനീവയില്‍ ഒരു സഭൈക്യതീര്‍ഥാടകനായി എത്തുന്നതാണ് എന്ന് വത്തിക്കാന്‍ അറിയിച്ചു. 

21-ാംതീയതി രാവിലെ 8.30-ന് റോമില്‍ നിന്നു പുറപ്പെടുന്ന ഫ്രാന്‍സീസ് പാപ്പാ ജനീവയില്‍ പത്തുമണിയോടുകൂടി എത്തിച്ചേരും.  ഔദ്യോഗികസ്വീകരണം, പ്രസിഡന്‍റുമായി സ്വകാര്യകൂടിക്കാഴ്ച, എന്നിവയ്ക്കുശേഷം  എക്യുമെനിക്കല്‍ സെന്‍ററില്‍ എത്തുന്ന  പാപ്പാ രണ്ടു പ്രഭാഷണങ്ങളും, ദിവ്യബലിമധ്യേയുള്ള വചനസന്ദേശവും നല്‍കും. വൈകുന്നേരം എട്ടുമണിയോടുകൂടി ജനീവയില്‍ നിന്നു മടങ്ങും.   പരിശുദ്ധ പിതാവു നടത്തുന്ന ഈ എക്യുമെനിക്കല്‍ തീര്‍ഥാടനത്തിന്‍റെ ലോഗോയും മെയ് 15-ാംതീയതി പ്രസിദ്ധപ്പെടുത്തി.
All the contents on this site are copyrighted ©.