2018-05-14 12:41:00

പരിശുദ്ധാരൂപിയോടുള്ള വിധേയത്വം-പാപ്പായുടെ ട്വീറ്റ്


പരിശുദ്ധാരൂപിയോടുള്ള വിധേയത്വമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യമെന്ന് മാര്‍പാപ്പാ.

തിങ്കളാഴ്ച (14/05/18) കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടാന്‍ സ്വയം വിട്ടുകൊടുക്കുകയും ഈ ആത്മാവിന് ഇഷ്ടമുള്ളിടത്തേക്കു നയിക്കാന്‍ അതിനെ അനുവദിക്കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ സ്വാതന്ത്ര്യമില്ല” എന്നാണ് തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത പുതിയ സന്ദേശം

ഫാത്തിമാനാഥയുടെ തിരുന്നാളും ആഗോള സാമൂഹ്യവിനിമയദിനവും ആചരിക്കപ്പെട്ട ഞായറാഴ്ച (13/05/18) പാപ്പാ രണ്ടു സന്ദേശങ്ങള്‍ ട്വിറ്ററില്‍ കുറിച്ചു.

അവയില്‍ ആദ്യത്തേത് ഇപ്രകാരമായിരുന്നു:

“ഫാത്തിമായിലെ പരിശുദ്ധ കന്യകേ,  ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും നാടിന്‍റെയും ലോകത്തിന്‍റെയും മേല്‍ നിന്‍റെ കടാക്ഷം ഉണ്ടാകേണമേ”

ഇതര സന്ദേശം വേള്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡേ (#WORLDCOMUNICATIONDAY) എന്ന ഹാഷ് ടാഗോടു കൂടിയതായിരുന്നു.

“സകലര്‍ക്കും, വിശിഷ്യ, ശബ്ദ വിഹീനര്‍ക്ക്, വേണ്ടി സമാധാനത്തിന്‍റെതായ മാദ്ധ്യമപ്രവര്‍ത്തനം പരിപോഷിപ്പിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ ഞാന്‍ ക്ഷണിക്കുന്നു” എന്നാണ് പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം.   

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.