2018-05-14 12:45:00

പാപ്പായുടെ കാറിന് ലഭിച്ചത്


ഫ്രാന്‍സീസ് പാപ്പായ്ക്ക് സമ്മാനമായി ലഭിച്ച, പ്രത്യേകം തയ്യാറാക്കിയ, ലംബോര്‍ഗീനി ഹുറക്കാന്‍ കാര്‍ ലേലം ചെയ്തു ലഭിച്ച വന്‍ തുകയില്‍ ഒരു ഭാഗം ഇറാക്കിലെ ക്രൈസ്തവരുടെ കണ്ണീരൊപ്പുന്നതിനായി ചിലവഴിക്കും.

അടിസ്ഥാനവിലയുടെ ഏതാണ്ട് നാലിരട്ടി വിലയ്ക്ക് ലേലത്തില്‍ വിറ്റുപോയ, പേപ്പല്‍ വര്‍ണ്ണങ്ങളായ വെള്ളയും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന, ഈ ലംബോര്‍ഗീനി കാറിനു ലഭിച്ചത് 7 ലക്ഷത്തി 15000 യുറോ ആണ്.

ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് ഏകദേശം 5 കോടി 72 ലക്ഷം രൂപയ്ക്ക് തുല്യമാണ് ഈ തുക.

ലേലത്തില്‍ ലഭിക്കുന്ന തുക ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി ചിലവിടുമെന്ന് പാപ്പാ കാര്‍ സമ്മാനമായി ലഭിച്ച അവസരത്തില്‍ വ്യക്തമാക്കിയിരുന്നു.

മ്യൂണിക്കില്‍, സൂത്ത്ബെയ് ലേല കമ്പനിയാണ് ഈ കാര്‍ ലേലത്തില്‍ വിറ്റത്.
All the contents on this site are copyrighted ©.