2018-05-12 12:36:00

പത്രപ്രവര്‍ത്തനം മാനവാന്തസ്സിനെ മാനുക്കുന്നതാകണം-പാപ്പാ


മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടു എന്നും ആദരവുപുലര്‍ത്തുന്നതും അവഗാഢം താരതമ്യപഠനം നടത്തി അവതരിപ്പിക്കുന്നതുമായിരിക്കണം വാര്‍ത്തകളെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ ദിനപ്പത്രങ്ങളില്‍ ഒന്നായ “ല സ്താമ്പ” അതിന്‍റെ മാതൃക പരിഷ്ക്കരിച്ച് പുതിയരൂപത്തില്‍ ഇറക്കിയതിനോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വാര്‍ത്താവിനിയമയത്തില്‍ നിര്‍ബന്ധമായി പാലിക്കേണ്ട കടമകളെക്കുറിച്ച് അനുസ്മരിപ്പിച്ചിരിക്കുന്നത്.

മാദ്ധ്യമപ്രവര്‍ത്തനത്തിന്‍റെ തൊഴില്‍പരമായ ധാര്‍മ്മികത പാലിച്ചുകൊണ്ടു വാര്‍ത്ത  നല്‍കാന്‍ ശ്രമിച്ചാല്‍ മാത്രം പോരാ നാം ഇന്നു ജീവിക്കുന്ന ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളില്‍ നല്ല വാര്‍ത്ത, മനുഷ്യവ്യക്തിയുടെ ഔന്നത്യത്തോടു എന്നും ആദരവുപുലര്‍ത്തുന്നതരത്തില്‍ അവതരിപ്പിക്കാന്‍ കഴിയണമെന്ന് പാപ്പാ വ്യക്തമാക്കി.

ചട്ടക്കൂടുകളിലും പ്രശസ്തിനേടുന്നതിലും എളുപ്പത്തില്‍ വീണുപോകാതെ യാഥാര്‍ത്ഥ്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം വാര്‍ത്താവിനിമയമെന്നും പാപ്പാ പറഞ്ഞു.  








All the contents on this site are copyrighted ©.