2018-05-12 12:57:00

ക്രൈസ്തവ ഉപവിയുടെ സുധീര പ്രേഷിതര്‍ -പാപ്പാ


വിശുദ്ധ പത്രോസിന്‍റെ സമൂഹത്തിലെ അംഗങ്ങള്‍ ക്രൈസ്തവ ഉപവിയുടെ സുധീര പ്രേഷിതരാണെന്ന് മാര്‍പ്പാപ്പാ.

ഇറ്റാലിയന്‍ ഭാഷയില്‍ “ചീര്‍ക്കൊളൊ സാന്‍ പീയേത്രൊ” (CIRCOLO SAN PIETRO) എന്നറിയപ്പെടുന്നതും 1869 ല്‍ കര്‍ദ്ദിനാള്‍ യാക്കൊബീനിയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് രൂപംകൊടുത്തതുമായ ഈ ഉപവി പ്രസ്ഥാനത്തിലെ 300 ഓളം അംഗങ്ങളെ ശനിയാഴ്ച (12/05/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പാ അവരെ ഇങ്ങനെ വിശേഷിപ്പിച്ചത്.

പാവപ്പെട്ടവരെ പരിചരിക്കുകയും അവര്‍ക്ക് സഹായം നല്കുകയും ചെയ്യുന്ന ഒരു സുന്ദര യാഥാര്‍ത്ഥ്യമാണ് “ചീര്‍ക്കൊളൊ സാന്‍ പീയേത്രൊ” എന്ന് പാപ്പാ ശ്ലാഘിച്ചു.

അതിരുകളിലേ‍ക്ക് സ്വയം പോകുകയും സഹോദരിസഹോദരന്മാരുടെ, ശ്രിവിക്കപ്പെടാനും, സാമീപ്യത്തിനും ഐക്യദാര്‍ഢ്യത്തിനുമായി ദാഹിക്കുന്ന സഹോദരങ്ങളുടെ, പക്കലേക്കു നില്‍ക്കാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു സഭയുടെ വദനമാകാന്‍ ഈ സമൂഹാംഗങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് പാപ്പാ പറ‍ഞ്ഞു.

“ചീര്‍ക്കൊളൊ സാന്‍ പീയേത്രൊ”യുടെ പ്രഷിതത്വം, കര്‍ത്താവ് നമുക്കോരോരുത്തര്‍ക്കും  നല്കുന്ന വിശുദ്ധിയിലേക്കുള്ള വിളിക്ക് പ്രത്യുത്തരമേകാനുള്ള അവസരവും ഉപകരണവും ആണെന്നും മാമ്മോദീസാ വഴി സ്വീകരിച്ച അനുഗ്രഹത്തെ ജീവിത വിശുദ്ധിയുടെതായ പ്രയാണത്തില്‍ ഫലസമൃദ്ധമാക്കാന്‍ ഈ സമൂഹത്തിലെ അംഗങ്ങള്‍ ഉപവിപ്രവര്‍ത്തനത്താല്‍ വഴിയൊരുക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. 

 








All the contents on this site are copyrighted ©.