2018-05-12 12:54:00

ക്രിസ്തുവിനേകേണ്ട ഉത്തരം- പാപ്പായുടെ ട്വീറ്റ്


താല്‍ക്കാലികമല്ല പ്രത്യുത ആജീവനാന്തം നിലനില്ക്കുന്നതാകണം യേശുവിനു നാം നല്കേണ്ട ഉത്തരമെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (12/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്.

“താല്‍ക്കാലിക കണക്കുകൂട്ടലുകളും സൗകര്യവും അനുസരിച്ചല്ല യേശുവിനോടു പ്രത്യുത്തരിക്കേണ്ടത്. യേശുവിന് നല്കുന്ന “സമ്മതം” ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്നതായിരിക്ക​ണം” എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.