2018-05-07 12:41:00

മാനസ്സാന്തരവും പ്രത്യാശയുടെ ദൂതരും - പാപ്പായുടെ ട്വീറ്റുകള്‍


ഹൃദയപരിവര്‍ത്തനത്തെയും പ്രത്യാശയുടെ ദൂതരാകേണ്ടതിനെയും കുറിച്ച് പാപ്പായുടെ ട്വീറ്റുകള്‍.

“ഭൂമിയില്‍ സ്നേഹം പരക്കുന്നതിന് കര്‍ത്താവ് നമ്മുടെ ഹൃദയങ്ങളെ പരിവര്‍ത്തനം ചെയ്യട്ടെ” എന്ന് ഫ്രാന്‍സീസ് പാപ്പാ തിങ്കളാഴ്ച (07/05/18) കണ്ണിചേര്‍ത്ത തന്‍റെ ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.

പാപ്പാ ഞായറാഴ്ച (06/05/18) നല്കിയ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു:

“പ്രത്യാശയുടെ ദൂതര്‍ ആയിരിക്കുക, പെസഹാ പ്രഘോഷണത്തിന്‍റെ എളിയവരും സന്തോഷഭരിതരുമായ സന്ദേശവാഹകര്‍ ആയിരിക്കുക എത്ര സുന്ദരം”  

വിവധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന തന്‍റെ  ട്വിറ്റര്‍ അനുയായികള്‍ക്കായി  പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.