2018-05-07 12:54:00

തങ്ങള്‍ പാഴ്വസ്തുക്കളാണെന്ന ചിന്ത അരുത്-പാപ്പാ വൃദ്ധജനത്തോട്


വയോവൃദ്ധര്‍ സഭാവൃക്ഷത്തെ പുഷ്പിതമാക്കുന്നവരാണെന്ന് മാര്‍പ്പാപ്പാ.

റോം രൂപതയിലെ തോര്‍ ദെ സ്ക്യാവിയിലുള്ള പരിശുദ്ധതമ കൂദാശയുടെ ഇടവക ഞായറാഴ്ച (06/05/18) സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ പ്രായംചെന്നവരും രോഗികളുമായവരുമായി കൂടിക്കാഴ്ച നടത്തിയ വേളയില്‍ ഒരു സന്നദ്ധസേവകന്‍റെ  വാക്കുകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ്  സഭയില്‍ വൃദ്ധജനത്തിനുള്ള പ്രാധാന്യം എടുത്തുകാട്ടിയത്.

ഒരു വൃക്ഷം ഇപ്പോള്‍ പുഷ്പിച്ചു നില്ക്കുന്നെങ്കില്‍ മണ്ണിനടിയില്‍ നട്ടതില്‍ നിന്ന്, വേരില്‍ നിന്ന്, വളര്‍ന്നു വന്നതാണ് ആ വൃക്ഷം എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു ഓര്‍മ്മിപ്പിച്ചു കൊണ്ട് പാപ്പാ വൃദ്ധജനം ആ വേരുകളാണെന്ന് പ്രസ്ഥാവിച്ചു.

തങ്ങളുടെ അനുഭവ ജ്ഞാനവും വിശ്വാസവും യുവതലമുറകള്‍ക്ക് പകര്‍ന്നു  നല്കാന്‍ വൃദ്ധജനത്തിന് പ്രചോദനം പകര്‍ന്ന പാപ്പാ തങ്ങള്‍ പാഴ്വസ്തുക്കളാണെന്ന ചിന്ത ഒരിക്കലുമരുതെന്ന് അവരോടു പറഞ്ഞു.

 








All the contents on this site are copyrighted ©.