2018-05-05 13:02:00

പരനിന്ദ, ദൈവദ്രോഹം- പാപ്പായുടെ ട്വീറ്റ്


അയല്‍ക്കാരനെ നിന്ദിക്കുന്നത് ദൈവത്തിനെതിരായ ദ്രോഹമാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (05/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ പരദ്രോഹം എത്രമാത്രം ഗൗരതരമായ കുറ്റകൃത്യമാണെന്ന് തന്‍റെ ട്വിറ്റര്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്

“നമ്മുടെ അയല്‍ക്കാരന്‍റെ ശരീരത്തോടു കാട്ടുന്ന ഓരോ നിന്ദനവും, അതിനേല്പിക്കുന്ന ഒരോ മുറിവും അല്ലെങ്കില്‍. ഓരോ ബലപ്രയോഗവും സ്രഷ്ടാവും പിതാവുമായ ദൈവത്തിനെതിരായ അപരാധമാണ്” എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.