2018-05-03 12:58:00

യേശുവിന്‍റെ സ്നേഹകാരുണ്യങ്ങളും കുരിശും-പാപ്പായുടെ ട്വീറ്റ്


യേശുവിന്‍റെ കാരുണ്യത്തിന്‍റെ ശക്തി കുരിശില്‍ ആവിഷ്കൃതമായി എന്ന് മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (03/05/18) തന്‍റെ ട്വിറ്റര്‍ സന്ദേശ ശൃംഖലയില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ്  ഫ്രാന്‍സീസ് പാപ്പാ യേശുവിന്‍റെ സ്നേഹത്തെയും കാരുണ്യത്തെയും കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്..

“തന്‍റെ സ്നേഹത്തിന്‍റെ മാഹാത്മ്യവും കാരുണ്യത്തിന്‍റെ ശക്തിയും യേശു കുരിശിലൂടെ നമുക്കു വെളിപ്പെടുത്തിത്തന്നു” എന്നാണ് പാപ്പാ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.