2018-05-03 13:06:00

മെയ് 19 ന് സാധാരണ പൊതു കണ്‍സിസ്റ്ററി വത്തിക്കാനില്‍


പോള്‍ ആറാമന്‍ പാപ്പായുള്‍പ്പടെ 6 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപിടക്രമങ്ങളുടെ അവസാന ഘട്ടമായ സാധാരണ പൊതു കണ്‍സിസ്റ്ററി ഫ്രാന്‍സീസ്  പാപ്പാ മെയ് 19 ന് വത്തിക്കാനില്‍ വിളിച്ചുകൂട്ടും.

വ്യാഴാഴ്ച(03/05/18) ആണ് ഈ തിയതി പരിശുദ്ധ സിംഹാസനം വെളിപ്പെടുത്തിയത്.

പോള്‍ ആറാമന്‍ പാപ്പാ, നിണസാക്ഷിയായ ആര്‍ച്ചുബിഷപ്പ് ഓസ്കാര്‍ അര്‍നൂള്‍ഫൊ   റൊമേറൊ ഗല്‍ദാമെത്സ്, ദിവ്യാരുണ്യാരാധനയുടെ സഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകനായ രൂപതാവൈദികന്‍ ഫ്രാന്‍ചെസ്കൊ സ്പിനേല്ലി, രൂപതാ വൈദികന്‍ വിന്‍ചേന്‍സൊ റൊമാനൊ, യേശുക്രിസ്തുവിന്‍റെ  നിര്‍ദ്ധന ദാസികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപക മരിയ കത്തെറീന കാസ്പെര്‍, സഭയുടെ കുരിശിന്‍റെ പ്രേഷിത സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപക യേശുവിന്‍റെ വിശുദ്ധ ത്രേസ്യയുടെ നത്സറീയ ഇഞ്ഞാത്സിയ എന്നീ വാഴ്ത്തവരെ വിശുദ്ധ പദത്തിലേക്കുയര്‍ത്തുന്നതു സംബന്ധിച്ചുള്ളതാണ് ഈ കണ്‍സിസ്റ്ററി.

 








All the contents on this site are copyrighted ©.