2018-05-03 13:10:00

കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള സംഘം- പുതിയ മാര്‍ഗ്ഗരേഖ


മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുത്തു സഭയുടെ കാനനന്‍ നിയമ പഠനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശമേകുന്നതിന് കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള സംഘം പുതിയ മാര്‍ഗ്ഗരേഖ വ്യാഴാഴ്ച (03/05/18) പുറപ്പെടുവിച്ചു.

വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കാനന്‍ നിയമപരമായ നടപടിക്രമങ്ങളില്‍ “മീത്തിസ് യൂദെക്സ് ദോമിനൂസ് യേസൂസ്” (MITIS IUDEX DOMINUS IESUS)  “മീത്തിസ് ഏത്ത് മിസരികോര്‍സ് യേസൂസ്” (MITIS ET MISERICORS IESUS) എന്നീ മോത്തു പ്രോപ്രിയൊകള്‍, അഥവാ, സ്വയാധികാര പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സീസ് പാപ്പാ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ്, അവയുടെ വെളിച്ചത്തില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ.

 








All the contents on this site are copyrighted ©.