2018-05-03 12:51:00

അല്‍മായ വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിക്കുക-പാപ്പാ


സുവിശേഷസത്യത്തിന് അല്മായവിശ്വാസികള്‍ നല്കുന്ന സാക്ഷ്യവും ഐക്യദാര്‍ഢ്യാഭ്യാസനത്തിലൂടെ വിശ്വാസാവിഷ്ക്കാരം നടത്തുന്ന അവരുടെ മാതൃകയും സഭയ്ക്കാവശ്യമു‌ണ്ടെന്ന് മാര്‍പ്പാപ്പാ.

ഈ മാസത്തെ (മെയ് 2018) പ്രാര്‍ത്ഥനാനിയോഗത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ സഭയില്‍ അല്മായ വിശ്വാസികളുടെ ജീവിതസാക്ഷ്യത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.

അല്‍മായ വിശ്വാസികള്‍ സഭയുടെ ജീവിതത്തിന്‍റെ മുന്നണിയില്‍ത്തന്നെയുണ്ടെന്ന് പാപ്പാ തന്‍റെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ വ്യാഴാഴ്ച (03/05/18) പരസ്യപ്പെടുത്തപ്പെട്ട ദൃശ്യാവിഷ്ക്കാരത്തില്‍ പറയുന്നു.

സാഹസികത ഏറ്റെടുക്കുകയും ധൈര്യമുള്ളവരായിരിക്കുകയും ദരിദ്രരില്‍ ദരിദ്രരായവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും  പ്രത്യാശകാരണമായിരിക്കുകയും ചെയ്യുന്ന അല്മായ വിശ്വാസികള്‍ക്ക്  നന്ദിയര്‍പ്പിക്കാനും  മാമ്മോദീസാ വഴി സ്വീകരിച്ച ദൗത്യം, തങ്ങളുടെ തനതായ ദൗത്യം, ഇന്നത്തെ ലോകത്തിന്‍റെ വെല്ലുവിളികളെ നേരിടുന്നതിന് തങ്ങളുടെ രചനാത്മകകഴിവുകള്‍ വിനിയോഗിച്ചുകൊണ്ട് നിറവേറ്റാന്‍ അല്മായര്‍ക്ക്  കഴിയുന്നതിനായി ഈ മാസത്തില്‍ ഏകയോഗമായി പ്രാര്‍ത്ഥിക്കാനും പാപ്പാ സഭാതനയരെ ക്ഷണിക്കുന്നു.

എല്ലാമാസവും പൊതുനിയോഗവും പ്രേഷിത നിയോഗവും ഒന്നിച്ചു നല്കിയിരുന്ന പതിവ് മാറ്റി ഫ്രാന്‍സീസ് പാപ്പാ ഒരോ നിയോഗവും ഒന്നിടവിട്ട മാസങ്ങളില്‍ മാറി മാറി നല്കുന്നു. ഈ ക്രമമനുസരിച്ച് ഈ മാസത്തേത് പ്രേഷിത നിയോഗം ആണ്.








All the contents on this site are copyrighted ©.