2018-05-02 08:42:00

"മാധ്യമങ്ങള്‍ മനുഷ്യാന്തസ്സിനെ മാനിക്കണം": മാര്‍പ്പാപ്പാ


വത്തിക്കാനില്‍, ഇറ്റലിയിലെ കത്തോലിക്കാ ദിനപ്പത്രമായ അവ്വെനീരെയുടെ ചുമതലവഹിക്കുന്ന വരും ജോലിക്കാരും ചേര്‍ന്ന സംഘത്തെ, ഈ ദിനപ്പത്രം അമ്പതുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കൂടിക്കാഴ്ചയ്ക്കു സ്വീകരിച്ചു സംസാരിക്കുകയായിരുന്നു തൊഴില്‍ ദിനമായി ആചരിക്കപ്പെടുന്ന മെയ് ഒന്നാംതീയതി ചൊവ്വാഴ്ചയില്‍, മാര്‍പ്പാപ്പാ. 

പ്രിയ അവ്വെനീരെ സുഹൃത്തുക്കളേ, എന്ന അഭിസംബോധനയോടെ, ഏറെ പ്രസക്തവും ശ്രദ്ധ ആവശ്യമുള്ളതുമായ ആശയ വിനിമയരംഗം പോലെയുള്ള ഒരു മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ അത്മായര്‍ക്കും ഞാന്‍ നിങ്ങളിലൂടെ ആശംസകള്‍ അര്‍പ്പിക്കുകയാണ് എന്നു പറഞ്ഞ പാപ്പാ, അവിടെ സന്നിഹിതരായിരുന്ന, ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദിനാള്‍ ഗ്വാല്‍ത്തിയേറോ ബസ്സേത്തിക്കും, മറ്റു മേലധ്യക്ഷന്മാര്‍ക്കും തുടര്‍ന്ന് ആശംസകളര്‍പ്പിച്ചു.

പാപ്പാ തുടര്‍ന്നു: "തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിനു സമര്‍പ്പിതമായിരിക്കുന്ന ഈ ദിനത്തില്‍ ഈ നിമിഷങ്ങള്‍ നിങ്ങളോടൊത്തു ചെലവഴിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തുഷ്ട നാണ്.  വി. യൗസേപ്പിന്‍റെ സ്വരൂപത്തോടു ചേര്‍ന്നുനിന്ന് വിശുദ്ധന്‍റെ മാധ്യസ്ഥം തേടുന്നത് വളരെ എളുപ്പമാണ്.  എന്നാല്‍, അദ്ദേഹത്തിന്‍റെ കാലടികള്‍ പിഞ്ചെല്ലുകയെന്നത് അദ്ദേഹത്തിന്‍റെ സ്നേഹിതരാകുന്നതിനാവശ്യമാണ്. അദ്ദേഹത്തിന്‍റെ ജീവിതം, അത് ദൈവികശൈലിയുടെ പ്രകടനമെങ്ങനെയെന്നു വെളിപ്പെടുത്തുന്നു".

"...നിശ്ശബ്ദതയുടെ ഈ യൗസേപ്പ്, ആദ്യവീക്ഷണത്തില്‍ ആശയവിനിമയം നടത്തുന്നവന്‍റെ പ്രതിതത്വമാണ് എന്നു തോന്നിയേക്കാം.  സത്യത്തില്‍, യൗസേപ്പിന്‍റെ മൗനം, ദൈവികസ്വരത്തോടു ചേര്‍ന്നു വസിക്കുകയാണ്. അവിടെ വിശ്വാസത്തിന്‍റെ അനുസരണം, അവിടുത്തെ ഹിതത്തിനനുസരിച്ച് തന്‍റെ അസ്തിത്വത്തെ, തന്നെത്തന്നെ ക്രമപ്പെടുത്തുന്നതിലേയ്ക്കു നയിക്കുന്നു. അതുകൊണ്ട്, യൗ സേപ്പ് പ്രയാസങ്ങളുടെ നടുവില്‍ അധൈര്യപ്പെടാത്തവനാണ്, രാത്രിയില്‍ എഴുന്നേല്‍ക്കുന്നത് എങ്ങനെയെന്ന് അറിയുന്നവനാണ്.  ഇരുളേറിയ നിമിഷങ്ങളില്‍, കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാകാത്തപ്പോഴും എങ്ങനെ മുന്നോട്ടു നടക്കണമെന്നറിയുന്നവനാണ്. ദൈവികരഹസ്യങ്ങള്‍ക്കുമുമ്പില്‍ തന്നെ നിര്‍ത്തുന്ന വിളികളോടു പ്രത്യുത്തരിക്കുന്നതില്‍ ശക്തനായ മനുഷ്യനായിരുന്ന അദ്ദേഹം, അതിലെല്ലാം ഉള്‍പ്പെടുത്തുന്നതിനു അവകാശവാദങ്ങളൊന്നുമില്ലാതെ ദൈവത്തിനു തന്നെത്തന്നെ കയ്യാളിക്കുകയും ചെയ്തു.

അതുകൊണ്ട്, യൗസേപ്പ്, നീതിമാനാണ്... സംരക്ഷകനായ രക്ഷിതാവാണ്... എന്നു പറഞ്ഞുകൊണ്ട് തൊഴിലിനെ വി. യൗസേപ്പിന്‍റെ വിശുദ്ധിയുമായി ബന്ധിപ്പിച്ചു: "കൃത്യമായി പറഞ്ഞാല്‍ തൊഴിലുമായി, വ്യക്തിയുടെ അന്തസ്സ്, ഉറപ്പോടെ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതു ധനത്തോടല്ല, കാണപ്പെടുന്ന ഏതെങ്കിലും അധികാരത്തോടല്ല, മറിച്ച് തൊഴിലിനോടാണ്..."

തുടര്‍ന്ന് പോള്‍ ആറാമന്‍ പാപ്പായുടെ, "കത്തോലിക്കാ പത്രങ്ങള്‍ ഒരിക്കലും, ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടവയല്ല" (Discourse to the operators of social communications, November 27, 1971) എന്ന വാക്കുകള്‍ ഓര്‍മിപ്പിച്ചുകൊണ്ട്, അവതരിപ്പിക്കപ്പെടുന്നവയുടെ ഘനം കാത്തുസൂക്ഷിക്കാനും, ഉപഭോഗതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള വിവരസംലഭ്യത ഉപേക്ഷിക്കാനും പാപ്പാ ആഹ്വാനംചെയ്തു.  സമൂഹത്തിന്‍റെ നവീകരണത്തിനു സംഭാവനയേകുന്ന, ഓരോരുത്തരുടെയും എല്ലാവരുടെയും അന്തസ്സ് കാക്കുന്ന, പൊതുനന്മയെ ലക്ഷ്യംവയ്ക്കുന്ന പത്രപ്രവര്‍ത്തനത്തിനായി ഉത്തേജനമേകി നല്‍കിയ സന്ദേശത്തിന്‍റെ സമാപനവാക്കുകള്‍ ഇതായിരുന്നു: "സ്നേഹത്താല്‍, നിങ്ങളോടു ‍ഞാന്‍ അഭ്യര്‍ഥിക്കുന്നതിതാണ്: നിങ്ങളുടെ പ്രാര്‍ഥനയുടെ പ്രാര്‍ഥനയുടെ ഭാഗമായി എനിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും ഉണ്ടാകട്ടെ! നന്ദി".








All the contents on this site are copyrighted ©.