2018-05-02 12:02:00

'ദിവീനോ അമോറെ' മാതൃസന്നിധേ പ്രാര്‍ഥനാനിരതനായി മാര്‍പ്പാപ്പാ


മരിയഭക്തിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മെയ്മാസാരംഭത്തില്‍ ഫ്രാന്‍സീസ് പാപ്പാ റോമിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടനകേന്ദ്രം ദിവീനോ അമോറെ (DIVINO AMORE) സന്ദര്‍ശിച്ചു സമാധാനമെന്ന നിയോഗം മാതൃസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു.  ജപമാല കൈകളിലേന്തി ആയിരക്കണക്കിനു വിശ്വാസികള്‍, പാപ്പാ നയിച്ച ജപമാലപ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു . 

തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേപ്പിന്‍റെ തിരുനാള്‍ ദിനവും മരിയന്‍ ഭക്തിക്കായി സമര്‍പ്പിതമായിരിക്കുന്ന മെയ്മാസത്തിന്‍റെ ആദ്യദിനവും ആചരിക്കുന്ന മെയ് ഒന്നാം തീയതിയായിരുന്നു പാപ്പായുടെ ഈ സന്ദര്‍ശനം.  മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം, വൈകിട്ട് പ്രാദേശികസമയം 5 മണിക്ക് എത്തിച്ചേര്‍ന്ന മാര്‍പ്പാപ്പായെ റോമാരൂപതയുടെ വികാരി ജനറാളായ ആര്‍ച്ചുബിഷപ്പ് ആഞ്ജെലോ ദൊണാത്തിസ്, ബിഷപ്പ് പാവൊളോ ലൊജുദിസ്, തീര്‍ഥാടനകേന്ദ്രത്തിന്‍റെ റെക്ടര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

തനിക്കു നല്‍കിയ സ്വീകരണത്തിനു ചുരുങ്ങിയ വാക്കുകളില്‍ ഹൃദയപൂര്‍വമായ നന്ദി പറഞ്ഞുകൊണ്ട്, നമുക്കു ഒരുമിച്ചു പ്രാര്‍ഥിക്കാമെന്നു പറഞ്ഞുകൊണ്ട് ജപമാല പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ലോകം മുഴുവന്‍റെയും, പ്രത്യേകമായി സിറിയയയുടെയും സമാധാനം എന്ന നിയോഗാര്‍ഥമായിരുന്നു ഈ ജപമാല അര്‍പ്പണം. പാപ്പായ്ക്ക് ദിവീനോ അമോറെ നാഥയുടെ ചിത്രം ഉപഹാരമായേകി.  മാര്‍പ്പാപ്പ, ഈ തീര്‍ഥാടനകേന്ദ്രത്തിന് ഒരു കാസയാണ് തന്‍റെ സന്ദര്‍ശനത്തിന്‍റെ  സ്മരണികയായി നല്‍കിയത്. തുടര്‍ന്ന് ഏവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, നന്മ നിറഞ്ഞ മറിയമേ എന്ന ജപം എല്ലാവരോടുമൊപ്പം ചൊല്ലിയ പാപ്പാ അവര്‍ക്ക് അപ്പസ്തോലികാശീര്‍വാദമേകി. പതിവുപോലെ തനിക്കുവേണ്ടിയുള്ള പ്രാര്‍ഥനാഭ്യര്‍ഥനയോടെയാണ് ദിവീനോ അമോറെ പ്രാര്‍ഥനാപരിപാടികള്‍ക്ക് സമാപനം കുറിച്ചത്.

തുടര്‍ന്ന്, പാപ്പാ ദിവീനോ അമോറെ വൃദ്ധസദനത്തിലെത്തി, അന്തേവാസികളായ 24 പേരെയും അതോടനുബന്ധിച്ചുള്ള ദിവ്യസ്നേഹത്തിന്‍റെ അമ്മയുടെ നാമത്തിലുള്ള കുടുംബസദനത്തിലെത്തി അവിടുത്തെ മാതാക്കളെയും കുട്ടികളെയും സന്ദര്‍ശിച്ചു. Daughters of the Divino Amore എന്ന സന്യാസസമൂഹമാണ് ഈ സദനങ്ങളുടെ സംരക്ഷകര്‍. വൈകുന്നേരം 5 മണിമുതല്‍ 6.30 വരെ ആയിരുന്ന ഈ സന്ദര്‍ശനപരിപാടികള്‍ക്കുശേഷം പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തി.

ദിവീനോ അമോറെ നാഥയുടെ തീര്‍ഥാടനകേന്ദ്രം, 1745-ല്‍ നിര്‍മിക്കപ്പെട്ട പഴയ ദേവാലയവും, 1999-ല്‍ നിര്‍മിക്കപ്പെട്ട പുതിയ ദേവാലയവും ചേര്‍ന്ന ദേവാലയ സമുച്ചയമാണ്. റോമാക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ തീര്‍ഥാടനകേന്ദ്രത്തിലേയ്ക്ക്, വേനല്‍ക്കാലങ്ങളില്‍, ശനിയാഴ്ചതോറും രാത്രികാലം നടത്തുന്ന ജപമാലപ്രാര്‍ഥനയോടെയുള്ള തീര്‍ഥാടന പദയാത്ര  പരമ്പരാഗതവും പ്രസിദ്ധവുമായ ഒരു ഭക്താനുഷ്ഠാനമാണ്.

 

Il santuario della Madonna del Divino Amore è un santuario di Roma composto da due chiese: quella antica è del 1745 (Lat.: 41.778187 N, Lon: 12.542519 E), quella nuova è invece del 1999 (Lat.: 41.779308 N, Lon.: 12.542363 E). È una meta di pellegrinaggio cara ai romani: durante l'estate ogni sabato si tiene un pellegrinaggio notturno a piedi da Roma al santuario.

Il santuario è sede della parrocchia di Santa Maria del Divino Amore a Castel di Leva, eretta, in forza della lettera apostolica di papa Pio X Quamdiu per agri romani del 24 maggio 1912, con il decreto del cardinale vicario Francesco Marchetti Selvaggiani Cum Summus Pontifex del 1º dicembre 1932.
All the contents on this site are copyrighted ©.