2018-04-28 12:20:00

യേശുവിന്‍ സ്നേഹം-പാപ്പായുടെ ട്വീറ്റ്


യേശു അവിടത്തെ സ്നേഹം നമുക്കായി സംവേദനം ചെയ്യുന്നുവെന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (28/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യേശു പങ്കുവയ്ക്കുന്ന സ്നേഹത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

“യേശു നമുക്ക് അവിടത്തെ സ്നേഹം പകര്‍ന്നു നല്കുന്നു; ഇത്  സ്വന്തം ജീവനേകി യേശു നമ്മെ സ്നേഹിച്ചതുപോലെ, നമ്മളും, ദൈവത്തെയും നമ്മുടെ അയല്‍ക്കാരെയും സ്നേഹിക്കുന്നതിനുവേണ്ടിയാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.