2018-04-28 12:16:00

ക്രൈസ്തവാന്തര സംവാദം പരസ്പരം അറിയുന്നതിന്-ബിഷപ്പ് ഫാരെല്‍


ക്രൈസ്തവര്‍ പരസ്പരവിശ്വാസം പുലര്‍ത്തുകയും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ പഠിക്കുകയും ചെയ്യണമെന്ന് ക്രൈസ്തവൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ കാര്യദര്‍ശി ബിഷപ്പ് ബ്രയന്‍ ഫാരെല്‍.

ലത്തീനമേരിക്കന്‍ നാടായ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗൊട്ടായില്‍ ഈ മാസം 24 മുതല്‍ 27 വരെ (24-27/04/18) സംഘടിപ്പിക്കപ്പെട്ട ആഗോള ക്രൈസ്തവ ചര്‍ച്ചായോഗത്തെ വ്യാഴാഴ്ച (26/04/18) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവര്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍ അറിയുന്നതിന് പരസ്പരം ബന്ധം പുലര്‍ത്തുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടത് ആവശ്യമാണെന്നു പറഞ്ഞ ബിഷപ്പ് ബ്രയന്‍ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള വ്യതിരിക്തത വേറിട്ടുനില്ക്കുന്നതിനൊ സംഘര്‍ഷങ്ങള്‍ക്കൊ ഹേതുവാകരുതെന്ന് ഓര്‍മ്മിപ്പിച്ചു..








All the contents on this site are copyrighted ©.