2018-04-20 15:26:00

ഡിജിറ്റല്‍ വ്യാപാരവും സാമ്പത്തികതയും പാവങ്ങളെ മാനിക്കണം


ഡിജിറ്റല്‍ വ്യാപാരവും സാമ്പത്തികതയും ചെറുകിടക്കാരെ മാനിക്കുന്ന രീതയിലാകണമെന്ന് യുഎന്നിന്‍റെ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുച്ചുബിപ്പ് ഐവന്‍ യര്‍ക്കോവിച്ച് അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18-Ɔο തിയതി ബുധനാഴ്ച യുഎന്നിന്‍റെ ജനീവ കേന്ദ്രത്തില്‍ ഡിജിറ്റല്‍ വ്യാപാരവും സാമ്പത്തികതയും എന്ന വിഷയത്തെ അധികരിച്ചു നടത്തിയ രാജ്യാന്താര ചര്‍ച്ചയിലാണ് ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് വത്തിക്കാന്‍റെ അഭിപ്രായപ്രകടനം ഇപ്രകാരം അവതരിപ്പിച്ചത്.

അവികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലെ ജനകോടികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായ കേഴുമ്പോള്‍ ഡിജിറ്റര്‍ വ്യാപാരവും സാമ്പത്തികതയും പാവങ്ങളെയും സാധാരണക്കാരെയും ഭാരപ്പെടുത്തുന്നതും അപ്രയോഗികവുമായ ആധുനികതയുടെ നവമായ രീതികള്‍ മാത്രമായിക്കും. അവ പാവങ്ങള്‍ക്ക് എന്നും അപ്രാപ്യമായി നില്ക്കാനാണ് സാദ്ധ്യതയെന്നും ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ചൂണ്ടിക്കാട്ടി.

പരിഹാരമായി വത്തിക്കാന്‍റെ പ്രതിനിധി ചൂണ്ടിക്കാണിക്കുന്നത്, വ്യാപരത്തിന്‍റെയും സാമ്പത്തിന്‍റെയും ഡിജിറ്റല്‍ പരിണാമവും വര്‍ദ്ധനവും 2030 ലക്ഷ്യവച്ചു നീങ്ങുന്ന യുഎന്നിന്‍റെ  സുസ്ഥിതി വികസന പദ്ധതികളെ മാനിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യണമെന്നാണ്. ആര്‍ച്ചുബിഷപ്പ് യര്‍ക്കോവിച്ച് ചൂണ്ടിക്കാട്ടി. 
All the contents on this site are copyrighted ©.