2018-04-13 18:19:00

മനുഷ്യനെ മാനിക്കുന്ന സാമ്പത്തിക ഭദ്രത


2018 ഏപ്രില്‍ പ്രാര്‍ത്ഥനാനിയോഗം

 തൊഴിലാളുടെ എണ്ണം കുറച്ചുകൊണ്ട് ലാഭമുണ്ടാക്കുന്ന സാമ്പത്തിക വ്യവസ്ഥിതി ശരിയല്ല.
അത് വ്യക്തികളെ ഒഴിവാക്കുന്ന രീതിയാണ്. വ്യക്തികള്‍ക്ക് പ്രാമുഖ്യം നല്കുന്ന വ്യവസായ പ്രമുഖരും, നേതാക്കളും, ചിന്തകരും തെളിയിക്കുന്ന വഴി നമുക്കു പിന്‍ചെല്ലാം. അന്തസ്സുള്ള തൊഴില്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. വ്യക്തികളെ ഒഴിവാക്കുന്ന തൊഴില്‍വ്യവസ്ഥിതിക്ക് എതിരെ ശബ്ദമുയര്‍ത്താം.  മനുഷ്യരെ ഒഴിവാക്കുന്ന രീതി ഉപേക്ഷിച്ച് പുതിയ വഴികള്‍ തുറക്കാന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് കഴിയട്ടെ!
All the contents on this site are copyrighted ©.