2018-04-09 13:33:00

സങ്കീര്‍ത്തനം 138-ന്‍റെ പഠനം : ഒരു കൃതജ്ഞതാഗീതം!


ദാവീദിന്‍റെ സങ്കീര്‍ത്തനം.

നാം ഇന്ന് സങ്കീര്‍ത്തനം 138-ന്‍റെ പഠനം ആരംഭിക്കുകയാണ്. ഇതൊരു കൃതജ്ഞതാഗീതമാണ്. പിന്നെ ദാവീദുരാജാവിന്‍റെ ഗീതമെന്നും ഇത് അറിയപ്പെടുന്നു. ദാവീദുരാജാവ് സങ്കീര്‍ത്തനങ്ങളുടെ കര്‍ത്താവ് എന്ന സംജ്ഞ നമുക്കു പ്രക്ഷേപണത്തില്‍ മനസ്സിലാക്കാം ശ്രമിക്കാം. ബൈബിള്‍ തന്നെയാണ്, വിശുദ്ധഗ്രന്ഥം തന്നെ ദാവീദുരാജാവ് ഗീതങ്ങളുടെ രചയിതാവെന്ന് വ്യക്തമാക്കിത്തരുന്നു. പണ്ഡിതന്മാരല്ല! പണ്ഡിതന്മാര്‍ പിന്നീട് ഇതിനെക്കുറിച്ച് അഭിപ്രായഭിന്നതകള്‍ സൃഷ്ടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈ സങ്കീര്‍ത്തനപഠനത്തില്‍ നമുക്ക് വിശുദ്ധ ഗ്രന്ഥത്തിലേയ്ക്കുതന്നെ ആദ്യം തിരിയാം.   

സങ്കീര്‍ത്തനങ്ങളുടെ മൂലരചനകളില്‍, പ്രത്യേകിച്ച് ഗ്രീക്കുമൂലത്തില്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് തലക്കെട്ടായി കുറിച്ചിരിക്കുന്നത് - “ദാവീദിന്‍റെ സങ്കീര്‍ത്തനം” ! എന്നാണ്. എന്തിന് ആധുനികകാലത്തു നടന്ന ആര്‍.എസ്.വി.-പോലുള്ള എല്ലാ ഔദ്യോഗിക പരിഭാഷകളും അത് ഭംഗിയായി ചേര്‍ത്തിട്ടുണ്ട്. ഇത് “ദാവീദിന്‍റെ സങ്കീര്‍ത്തനം” This is a Davidic Psalm! എന്നിങ്ങനെ.

സാമൂവലിന്‍റെ ഗ്രന്ഥം 1, 16, 18.
ബേതലേഹംകാരനായ ജസ്സെയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ട്, എന്ന് ഭൃത്യരില്‍ ഒരാള്‍ പറഞ്ഞു. അയാള്‍ കിന്നരം മീട്ടാന്‍ മിടുക്കനും, ഗായകനും, പരാക്രമിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും, കോമളനുമാണ്. കര്‍ത്താവ് അവന്‍റെ കൂടെയുണ്ട്.  

ഇനിയും  സാമുവലിന്‍റെ രണ്ടം പുസ്തകം... 6, 5.
ദാവീദും ഇസ്രായേല്‍ ഭവനവും സന്തോഷത്തോടും സര്‍വ്വശക്തിയോടുംകൂടെ കിന്നരം, വീണ, ചെണ്ട,  മുരജം, കൈത്താളം എന്നിവ ഉപയോഗിച്ച് കര്‍ത്തിവിന്‍റെ മുന്നില്‍ പാട്ടുപാടി, നൃത്തംചെയ്തു. കര്‍ത്താവിനെ സ്തുതിക്കാന്‍ ദാവീദ് അതിതീക്ഷ്ണമതിയായിരുന്നുവെന്ന് ഈ പഴയനിയമ വചനഭാഗങ്ങള്‍ സ്ഥാപിക്കുന്നു. ദാവീദുരാജാവും സങ്കീര്‍ത്തനവാഷ്ക്കാരവുമായുള്ള അടിസ്ഥാന ബന്ധം പുതിയനിയമവും ഉറപ്പിച്ചു പ്രസ്താവിക്കുന്നുണ്ട്.  

അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍  2, 25-26
ദാവീദ് തന്നെക്കുറിച്ചു തന്നെ രചിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്രകാരമാണ്. ഞാന്‍ കര്‍ത്താവിനെ സദാ കണ്‍മുന്‍പില്‍ ദര്‍ശിക്കുന്നു.... എന്‍റെ നാവ് അവിടുത്തേയ്ക്ക് സ്തോത്രംപാടുന്നു.

റോമ. 4, 6.
എന്നാല്‍ പൗലോസ് അപ്പോസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ ദാവീദിന്‍റെ സങ്കീര്‍ത്തനത്തെക്കുറിച്ചു പറയുന്നത്. “പ്രവൃത്തികള്‍ നോക്കാതെ നീതിമാനെന്ന് ദൈവം പരിഗണിക്കുന്നവന്‍റെ ഭാഗ്യം, ദാവീദ് രാജാവ് സങ്കീര്‍ത്തിനത്തില്‍ വര്‍ണ്ണിക്കുന്നു...” ദാവീദുരാജാവാണ് എഴുതി ചിട്ടപ്പെടുത്തിയത് എന്നല്ലേ സ്ഥാപിക്കപ്പെടുന്നത്.

ഈ ഗീതം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം ഗണേഷ് സുന്ദരവും സംഘവും.

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.

ഇടയച്ചെറുക്കാനിയിരുന്ന ദാവീദ് സംഗീതനൈപുണ്യമുള്ളവനും, കിന്നരവായനക്കാരനും സമര്‍ത്ഥനായ ആരാധനക്രമ സംവാധായകനുമാണെന്നാണ് വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നത്. ഭാരതീയ പാരമ്പര്യത്തില്‍  രാഗങ്ങള്‍ ഇടയന്‍മാരുടെ സൃഷ്ടിയാണെന്നും പറയാറുണ്ട്. ഇടന്മാരുടെ പുല്ലാങ്കുഴലുകളില്‍ ഉതിര്‍ന്നതാണ് രാഗങ്ങള്‍! എല്ലാമല്ലെങ്കിലും ചിലതെങ്കിലും...!

ഇത് സ്ഥിരീകരിക്കാനെന്നോണമാണ്, അടുത്തകാലത്തെ ഹിമാലയന്‍ ഗവേഷണ കണ്ടുപിടുത്തം - മഞ്ഞില്‍ പൊതിഞ്ഞു കിടക്കുന്നതായി ഒരു ഇടയന്‍റെ ജീര്‍ണ്ണിക്കാത്ത മൃതദേഹം കണ്ടെത്തിയത്! കൈയ്യില്‍ എല്ലുകൊണ്ടു നിര്‍മ്മിച്ചതും സപ്തസ്വരസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ ഓടക്കുഴലാണഅ! ദാവീദിന്‍റെ സങ്കീര്‍ത്തന സൃഷ്ടിക്കുള്ള ഇടയപാരമ്പര്യവാദം മറ്റുസംസ്ക്കാരങ്ങളിലും ഊന്നിയിരിക്കുന്നു. ഈ വാദത്തിന് ബലമുണ്ടെന്നു ചുരിക്കും.

ഇടയനായിരുന്നതുകൊണ്ട് രാജാവിന് സംഗീതജ്ഞാനമോ പാണ്ഡിത്യമോ ഇല്ലെന്ന് ചിലപ്പോള്‍ ചിന്തിക്കാം. എന്നാല്‍ സാമാന്യബുദ്ധി നമ്മോടും പറയും, ഉപോദ്ബലകങ്ങളായ, ഉറപ്പുനല്കുന്ന ഇത്രത്തോളം തെളിവുകള്‍ വിശുദ്ധഗ്രന്ഥത്തില്‍ - പഴയനിയമത്തിലും പുതിയനിയമത്തിലും ഉള്ളപ്പോള്‍... പിന്നെ അതിന്‍റെ ചുറ്റുവട്ടങ്ങളും പാരമ്പര്യങ്ങളും നമുക്കു വ്യക്തമായി കൈമാറുമ്പോള്‍ ദാവീദിന്‍റെ ഗീതമെന്ന സംജ്ഞ നമുക്ക് സ്വീകരിക്കാവുന്നതാണ്.

സോളമന്‍ രാജാവ് ജരൂസലേം ദേവാലയം പണികഴിപ്പിച്ചെന്നു പറയുമ്പോള്‍ രാജാവ് അക്ഷരാര്‍ത്ഥത്തില്‍ പണിയാളനായെന്നു നാം ചിന്തിക്കുമോ? അങ്ങനെ തര്‍ക്കിക്കുമോ? എല്ലാഭരണകാര്യങ്ങളിലും വ്യാപൃതനും സമര്‍ത്ഥനുമായിരുന്ന സോളമന്‍ രാജാവ് ജരൂസലേം ദേവാലം പണികഴിപ്പിച്ചു എന്നു പറയുമ്പോള്‍, ദേവാലയനിര്‍മ്മിതിയുടെ കാരണക്കാരനായി രാജാവ് എന്നാണ് നാ് ഉദ്ദേശിക്കുന്നത്. അതിന് എല്ലാ ഏര്‍പ്പാടുകളും ചെയ്തു.. അതിന്‍റെ പ്ലാനുംപദ്ധതിയുമൊക്കെ രൂപപ്പെടുത്തി, അംഗീകരിച്ചു അതിനുള്ള സമ്പത്തും വസ്തുവകകളും കണ്ടെത്തി.. ഉദാഹരണത്തിന് ലബനോണില്‍നിന്നും ദേവദാരു ജരൂസലേമില്‍ എത്തിക്കാന്‍ ഏര്‍പ്പാടുചെയ്തത്രെ! ഇതാല്ലാം സോളമന്‍റെ ദേവാലയ നിര്‍മ്മിതിയുടെ സവിശേഷതകളാണ്.  അങ്ങനെ വ്യക്തവും യുക്തവുമായ തെളിവുകള്‍ ദാവീദുരാജാവിന്‍റെ സങ്കീര്‍ത്തനങ്ങളുടെ രചനയെയും സംഗീതാവ്ഷ്ക്കാരത്തെയും കുറിച്ചുള്ളപ്പോള്‍ അതേറ്റു പറയുന്നതില്‍ ആശങ്കവേണ്ട.

തിരുവിതാംകൂറിന്‍റെ സ്വാതിതിരുനാള്‍ പത്മനാഭസ്തുതികള്‍, സ്തുതിപ്പുകള്‍ ചിട്ടപ്പെടുത്തിയെന്ന... ചരിത്രം നിഷേധിക്കുന്നതുപോലെയാവും.. ദാവീദുരാജനെയും അദ്ദേഹത്തിന്‍റെ സങ്കീര്‍ത്തനങ്ങളുടെ രചനാപാടവത്തെയും സംശയിക്കുന്നത്. ദൈവഭക്തനും പച്ചയായ മാനുഷികഭാവങ്ങളുള്ളവനുമായ രാജാവ് എത്രമനോഹരമായിട്ടാണ് യാഹ്വേയുടെ മുന്നില്‍ അവിടുത്തോടുള്ള ഭക്തിയുടെയും സ്തുതിപ്പിന്‍റെയും കൃതജ്ഞതയുടെയും, വിലാപത്തിന്‍റെയും, ശരണത്തിന്‍റെയും വികാരങ്ങള്‍ ഹെബ്രായപദങ്ങളിലും ഈണങ്ങളിലും മനോഹരമായി ചിട്ടപ്പെടുത്തി തലമുറകള്‍ക്ക് കൈമാറിയിരിക്കുന്നത്. അതിലൊന്നാണ് നാം പഠനവിഷയമാക്കിരിക്കുന്ന ഗീതം ദാവീദുരാജാവു രചിച്ച കൃതഞ്ജതാ ഗീതം138!

Musical Version of Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
കര്‍ത്താവേ, പൂര്‍ണ്ണഹൃദയത്തോടങ്ങേയ്ക്ക് നന്ദിയര്‍പ്പിക്കുന്നു
മാലാഖമാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തുന്നു.
ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു മുന്‍പില്‍
ശിരസ്സുനമിക്കുന്നു, ഞാന്‍ ശിരസ്സുനമിക്കുന്നു.

നന്ദിപറച്ചിലിന്‍റെ, അല്ലെങ്കില്‍ കൃതഞ്ജതയുടെ വികാരമുണര്‍ത്തുന്ന സങ്കീര്‍ത്തനങ്ങള്‍ വിശുദ്ധഗ്രന്ഥത്തില്‍ നിരവധിയാണ്. വ്യക്തികളുടെ നന്ദിപറച്ചിലാവാം, അല്ലെങ്കില്‍ സമൂഹത്തിന്‍റെ നന്ദിപറച്ചിലാവാം.

ദൈവം നല്കിയ നന്മകള്‍ക്കാണ് ഗായകന്‍ നന്ദിപറയുന്നത്. വ്യക്തിപരമായ അനുഭവത്തിലൂടെ തെളിഞ്ഞുകാണുന്ന ദൈവപരിപാലനയെപ്പറ്റിയാണ് അവ അടിസ്ഥാനപരമായും പരാമര്‍ശിക്കുന്നത്, പ്രതിപാദിക്കുന്നത്. ചിലപ്പോള്‍ പാവപ്പെട്ടവരിലും വിശ്വാസസമൂഹത്തിലും ദൈവം വര്‍ഷിക്കുന്ന നന്മകള്‍ക്കാണ് സങ്കീര്‍ത്തകന്‍ നന്ദിയര്‍പ്പിക്കുന്നത്, താന്‍ സ്വീകരിച്ച വ്യക്തിഗത നന്മകള്‍ക്കാവണമെന്നില്ല. ഇസ്രായേലിന്‍റെ മോചനത്തിന് നന്ദിപറയുന്ന ഗീതങ്ങളും സങ്കീര്‍ത്തനശേഖരത്തില്‍ കാണാം. കൃതജ്ഞതയായി കര്‍ത്താവിന് ബലിയര്‍പ്പിച്ചുകൊണ്ടും ഗായകന്‍  നന്ദിയുടെ ഗീതം ആലപിക്കുന്നു.

138-Ɔ൦ സങ്കീര്‍ത്തനം ഏത് അവസരത്തിന്‍റെ കൃതജ്ഞതാഗീതമാണെന്ന് ദാവീദ് രാജാവ് രചിച്ചു, ചിട്ടപ്പെടുത്തിയെന്ന് നമുക്ക് നിജപ്പെടുത്താനാവില്ലെങ്കിലും,  ദൈവികനന്മകളെ രാജാവ് നന്ദിയോടെ അനുസ്മരിക്കുന്നത് പദങ്ങളില്‍നിന്നും നമുക്ക് പഠിക്കാം. ഈ സങ്കീര്‍ത്തനപഠനത്തിലേയ്ക്ക് ഇനിയും പ്രവേശിക്കുമ്പോള്‍ നമുക്ക് ദൈവികനന്മകളും അവിടുത്തെ ശക്തിപ്രാഭവവും അനുസ്മരിക്കാം.

ജനം, അല്ലെങ്കില്‍ വ്യക്തി കര്‍ത്താവിന്‍റെ സന്നിധിയില്‍ പ്രവേശിച്ച് നന്ദിയുടെ പൊതുസാക്ഷ്യമാണ് പദങ്ങളിലൂടെ വെളിപ്പെടുത്തുന്നത് കൃതജ്ഞതാഗീതം. യാഹ്വേയുടെ നന്മകള്‍ അനുസ്മരിക്കുകയും, അവിടുത്തെ ആദരിക്കുകയും സ്തുതിക്കുകയും, അവിടുത്തെയ്ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നു. കൃതജ്ഞതാപ്രകാശനത്തിന് ജീവിതസാക്ഷ്യത്തിന്‍റെ മൂല്യമുണ്ട്. നന്ദിയുള്ളവരായി, ജീവിക്കുന്നതില്‍ സന്തോഷവും വിശ്വസ്തതയും അടങ്ങിയിരിക്കുന്നു. നന്ദിയുള്ളവര്‍ എന്നും നന്മയുള്ളവരായിരുന്നു.

അവര്‍ ആഴമായ വിശ്വാസമുള്ളവരും പ്രത്യാശയുള്ളവരുമായിരുന്നു. കെടുതികളില്‍നിന്നും മോചിതരായവര്‍, ബന്ധനങ്ങള്‍ ഒഴിഞ്ഞവര്‍ ഒരിക്കലും അവയെ ഓര്‍ത്ത് വിലപിക്കുന്നില്ല. അവര്‍ പ്രാര്‍ത്ഥിക്കുന്നതും, സ്തുതിക്കുന്നതും നന്ദിയുടെ വികാരത്തോടെയാണ്. അതിനാല്‍ കൃതജ്ഞതാഗീതം വിലാപത്തിന് വിപരീതമാണെന്നും പറയാം. കൃതജ്ഞതാഗീതം ഒരു സ്തുതിപ്പുപോലെ തുടങ്ങുമെങ്കിലും യാഹ്വേ, ദൈവം രക്ഷകനാണെന്നും നാഥനാണെന്നും പരിപാലകനാണെന്നും, സ്രഷ്ടാവാണെന്നും ജീവദാതാവാണെന്നും, സാര്‍വ്വലോകപാലകനാണെന്നുമുള്ള ആസ്വാദനത്തില്‍ നന്ദിയുടെ വികാരത്തിലേയ്ക്ക് ഗായകന്‍ പ്രവേശിക്കുന്നു.  

Musical Version Ps. 138
പൂര്‍ണ്ണഹൃദയത്തോടങ്ങയെ പാടിപ്പുകഴ്ത്തും
കര്‍ത്താവേ, ഞാനങ്ങേ പാടിപ്പുകഴ്ത്തും.
ദൈവമേ, അങ്ങേ കാരുണ്യവും വിശ്വസ്തതയുമോര്‍ത്തു
ഞാന്‍  നന്ദിയര്‍പ്പിക്കുന്നു
അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്
‍ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിച്ച നാളില്‍...








All the contents on this site are copyrighted ©.