2018-04-07 13:03:00

ലോകാരോഗ്യദിനം- പാപ്പായുടെ ട്വീറ്റ്


രോഗീ പരിചരിണത്തിനുള്ള ആഹ്വാനവുമായി ലോകാരോഗ്യദിനത്തില്‍ പാപ്പായുടെ ട്വീറ്റ്.

അനുവര്‍ഷം ഏപ്രില്‍ 7 ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനമായി ആചിരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ശനിയാഴ്ച (07/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, വേള്‍ഡ് ഹെല്‍ത്ത് ഡേ (WORLD HEALTH DAY) എന്ന ഹാഷ്ടാഗോടു കൂടി പുതിയ സന്ദേശം കണ്ണിചേര്‍ത്തത്.

“നല്ല സമറായനെപ്പോലെ, നമുക്ക് രോഗികളെയും യാതനകളനുഭവിക്കുന്നവരെയും പരിചരിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ: സകലര്‍ക്കും സകലയിടത്തും” എന്നതാണ് ഇക്കൊല്ലത്തെ ആരോഗ്യദിനാചരണത്തിന്‍റെ ആദര്‍ശ പ്രമേയം.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Come il Buon Samaritano prendiamoci cura di chi soffre ed è malato! #WorldHealthDay

EN: Like the Good Samaritan, let us take care of those who are sick and suffering! #WorldHealthDay








All the contents on this site are copyrighted ©.