2018-04-07 13:19:00

ദൈവിക കാരുണ്യം ആനുകാലികലോകത്തില്‍ ആവിഷ്കൃതമാക്കുക-പാപ്പാ


നമ്മുടെ ഇടയില്‍ വന്നു വസിക്കത്തക്കവിധം നമ്മെ സ്നേഹിച്ച ദൈവത്തിന്‍റെ  കാരുണ്യത്തെ നമ്മുടെ ഈ കാലഘട്ടത്തിലെ സ്ത്രീ പുരുഷന്മാര്‍ക്ക്  കാണിച്ചുകൊടുക്കാന്‍ പാപ്പാ ഇമ്മാനുവേല്‍ സമൂഹത്തിന് പ്രചോദനം പകരുന്നു.

1976 ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായതും വൈദികരും സമര്‍പ്പിതരും അല്മായവിശ്വാസികളും അംഗങ്ങളായുള്ളതുമായ ഇമ്മാനുവേല്‍ അന്താരാഷ്ട്ര പൊന്തിഫിക്കല്‍ കത്തോലിക്കാസമൂഹത്തിന്‍റെ 500 ഓളം പ്രതിനിധികളെ വത്തിക്കാനില്‍ ശനിയാഴ്ച (07/04/18) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മനുഷ്യാവതാര രഹസ്യത്തെക്കുറിച്ചുള്ള ധ്യാനത്തില്‍, പ്രത്യേകിച്ച്, ദിവ്യകാരുണ്യാരാധനയില്‍ നിന്നാണ്  ഈ സമൂഹം യേശു ആര്‍ക്കൊക്കെ അവിടത്തെ സൗഹൃദം പങ്കുവയ്ക്കുന്നവോ, അവരോട് സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള പ്രേഷിതോര്‍ജ്ജം ആര്‍ജ്ജിക്കുന്നതെന്നു പാപ്പാ പറഞ്ഞു.

ഈ സമൂഹത്തിന്‍റെ സാന്നിധ്യമുള്ളിടത്തെല്ലാം പിതാവിന്‍റെ കാരുണ്യം, വിശിഷ്യ, ആത്മാവിലും ശരീരത്തിലും ദിരിദ്രരായര്‍ക്ക്, അവരുടെ മുറിവുകള്‍ സുവിശേഷ  സാന്ത്വനത്താലും ഐക്യദാര്‍ഢ്യത്താലും കരുതലിനാലും സൗഖ്യമാക്കി വെളിപ്പെടുത്താനാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.








All the contents on this site are copyrighted ©.