2018-04-06 12:43:00

ഇരുളില്‍ ജ്വലിക്കുന്ന ദൈവവചനം-പാപ്പായുടെ ട്വീറ്റ്


കര്‍ത്താവിന്‍റെ വചനം കഷ്ടപ്പാടുകളെ നേരിടാന്‍ നമുക്കു ധൈര്യം പകരുന്നുവെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഈ വെള്ളിയാഴ്ച (06/04/18), തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍, കണ്ണിചേര്‍ത്ത  പുതിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ദൈവവചനത്തിന്‍റെ  സവിശേഷതകളെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി  ഈ ആശയം പങ്കുവച്ചിരിക്കുന്നത്.

“കര്‍ത്താവിന്‍റെ വചനം ഇരുളില്‍ പ്രകാശമാണ്: ബുദ്ധിമുട്ടുകള്‍ക്കു മുന്നില്‍ ഭയരഹിതരായിരിക്കാന്‍ അതു നമ്മെ സഹായിക്കുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.