2018-04-06 12:17:00

കുഴിബോംബ്- സിറിയയില്‍ 3 ദശലക്ഷം കുട്ടികള്‍ക്ക് അപകട ഭീഷണി


സിറിയയില്‍ 30 ലക്ഷത്തോളം കുട്ടികള്‍ കുഴിബോംബ് അപകട ഭീഷണി നേരിടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ നിധി- യുണിസെഫും,(UNICEF) ലോകാരോഗ്യ സംഘടന (WHO) യും മുന്നറിയിപ്പു നല്കുന്നു.

യുദ്ധവേളകളില്‍ വിതറപ്പെട്ട്, പൊട്ടാതെ മണ്ണിനടിയില്‍ മറഞ്ഞുകിടക്കുന്ന കുഴിബോംബുകളില്‍ അറിയാതെ ചവിട്ടുകയൊ അതു പോലെ മറ്റെന്തെങ്കിലും സമ്മര്‍ദ്ദം  ഉണ്ടാകുകയൊ ചെയ്യുമ്പോള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം സംഭവിക്കാവുന്നവരുടെ മൊത്ത സംഖ്യ സിറിയില്‍ 80 ലക്ഷത്തോളമാണെന്നും അവരില്‍ ഒരു ഭാഗമാണ് 30 ലക്ഷത്തോളം വരുന്ന കുഞ്ഞുങ്ങളെന്നും കുഴിബോംബുകളെക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിന് നാലാം തിയതി ബുധനാഴ്ച (04/04/18) ആചരിക്കപ്പെട്ട അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഈ സംഘടനകള്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവന വ്യക്തമാക്കുന്നു.

സിറിയയില്‍ കുഴിബോംബുകള്‍ വിതയ്ക്കാവുന്ന അപകടം തടയുന്നതിന് അന്താരാഷ്ട്രതലത്തില്‍ ഫലപ്രദമായ സത്വരനടപടികള്‍ ഉണ്ടാകണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെടുന്നു.

സിറിയിയിലെ റാഖാ നഗരത്തില്‍ ഈ അപകടാവസ്ഥ കൂടുതല്‍ ആശങ്കാജനകമാണെന്നും യൂണിസെഫും ലോകാരോഗ്യസംഘടനയും വെളിപ്പെടുത്തുന്നു.   
All the contents on this site are copyrighted ©.