2018-03-31 08:16:00

“സമാധാനപ്രവര്‍ത്തനം സമയബന്ധിതമാകണം”: ആര്‍ച്ചുബിഷപ്പ് ഔസ്സ


സമാധാനസംരക്ഷണത്തിനായുള്ള ഐക്യ രാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള രക്ഷാസമിതി ചര്‍ച്ചയില്‍, പ്രഭാഷണം നടത്തുകയായിരുന്നു ന്യൂയോര്‍ക്കിലെ വത്തിക്കാന്‍ പ്രതിനിധിയും, ഐക്യരാഷ്ട്രസംഘടനയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍ നിരീക്ഷകനുമായ ആര്‍ച്ചു ബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ്സ.

മാര്‍ച്ച് 28-ാം തീയതി ബുധനാഴ്ചയില്‍ നടത്തിയ പ്രഭാഷണത്തില്‍, സമാധാനപരിപോഷണത്തി നായി ഐക്യരാഷ്ട്രസംഘടന നടത്തുന്ന പരിശ്രമങ്ങളില്‍ സംതൃപ്തി അറിയിക്കുകയും, ഒപ്പം, ഇതിനെ അതിജീവിക്കുന്ന വിധത്തില്‍ ഇന്ന് ഭീഷണി ഉയര്‍ത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെയും തീവ്രവാദത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും പാരിസ്ഥിതിക പ്രശ്നങ്ങളെയും നേരിടുന്നതിനു ശക്തവും, ഉചിതവുമായ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സമാധാനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക്, തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്നതിന് തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനു പ്രത്യേകമായി ശ്രദ്ധയെ ക്ഷണിച്ച അദ്ദേഹം സമാധാന പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ജീവന്‍പോലും ത്യജിക്കേണ്ടിവന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.
All the contents on this site are copyrighted ©.